തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനും ഫാർമസിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Jul 5, 2020, 7:47 PM IST

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നത് ആശങ്കയായതിന് പിന്നാലെയാണ്, ഈ വാർത്തയും പുറത്തുവരുന്നത്


തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും. ആറ്റുകാൽ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ്, നഴ്‌സ് എന്നിവർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മണക്കാട് സ്വദേശിനിയായ 22കാരിക്കും ചെമ്പഴന്തി സ്വദേശിനിയായ 29കാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നത് ആശങ്കയായതിന് പിന്നാലെയാണ്, ഈ വാർത്തയും പുറത്തുവരുന്നത്. തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാകി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരിൽ 22 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്.

Latest Videos

തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആകെ 27 പേർക്കാണ്. എന്നാൽ ഇവരിൽ 14 പേർക്കും യാതൊരു യാത്രാപശ്ചാത്തലവുമുണ്ടായിരുന്നില്ല.  ഇവരിൽ ഏറെയും പൂന്തുറയിലാണ്. മണക്കാട്, പൂന്തുറ എന്നീ സ്ഥലങ്ങളിൽ നേരത്തെ തന്നെ അതീവ ജാ​ഗ്രത നിലനിൽക്കുകയാണ്. മൂന്ന് വയസുകാരി മുതൽ 70കാരൻ ഉൾപ്പടെയുള്ളവർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.

click me!