വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. വിഷക്കായ കഴിച്ചാണ് രണ്ട് പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് (Suicide) ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ
പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സാമൂഹ്യ മാധ്യമത്തിലെ അമിത ഉപയോഗത്തെ കുറിച്ച് വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. തിങ്കളാഴ്ച വെള്ളൂർ സ്വദേശിനി വിഷക്കായ കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളായി മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശിനി ഒതളങ്ങ കഴിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ മരിച്ചു. വെള്ളൂർ സ്വദേശിനി നേരത്തേ പോക്സോ കേസിൽ ഇരയായിരുന്നു. എന്നാൽ ഈ കേസുമായി ഇപ്പോഴത്തെ സംഭവങ്ങൾക്ക് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
undefined
കൊട്ടാരക്കര നെടുവത്തൂർ പുല്ലാമലയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ കൊന്ന് സ്വയം ജീവനൊടുക്കിയത്. രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകള്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. റബര്‍ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജന്‍ പതുങ്ങിയിരുന്ന് ആക്രമിച്ചെന്നാണ് വിവരം. രമയുടെ മരണം ഉറപ്പിച്ചതിന് പിന്നാലെ രാജന്‍ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് രമയും രാജനും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.
ഉത്തർപ്രദേശിലെ ചന്ദൗലി മാർക്കറ്റിൽ നിന്നുള്ള വീഡിയോയാണ് ഓൺലൈനിൽ ഇപ്പോൾ വൈറൽ. കടയിൽ കയറിയ മോഷ്ടാവ് മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ഹാർഡ് വെയർ സ്റ്റോറിൽ കയറിയ മോഷ്ടാവാണ് മോഷണത്തിന് നൃത്തം ചെയ്തത്. ഏപ്രിൽ 16 ന് പുലർച്ചെയാണ് സംഭവം. ഹാർഡ് വെയർ കടയിൽ കയറിയ മോഷ്ടാവ് ആദ്യം കാഷ് കൗണ്ടറിൽ നിന്ന് പണമെടുത്തു. വിലയേറിയ സാധനങ്ങളും മോഷ്ടിച്ചു. പിന്നീടായിരുന്നു നൃത്തം.
ഹാർഡ് വെയർ കടയിൽ കയറിയ മോഷ്ടാവ് ആദ്യം കാഷ് കൗണ്ടറിൽ നിന്ന് പണമെടുത്തു. തുടർന്ന് കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ പരിശോധിച്ചു. സിസിടിവി കാമറ കണ്ടിട്ടും പിടിക്കപ്പെടുമെന്ന ഭയമൊന്നും മോഷ്ടാവിനുണ്ടായില്ല. പകരം കാമറയിൽ നോക്കി ഡാൻസ് കളിക്കുകയായിരുന്നു. മോഷണത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. പിറ്റേന്ന് രാവിലെ കടയുടമ അൻഷു സിങ് കടയിലെത്തിയപ്പോഴാണ് ഷട്ടർ തകർത്തതായി കണ്ടത്. കടയിൽ കയറിയപ്പോഴാണ് ഡ്രോയറിൽ നിന്ന് പണവും നഷ്ടപ്പെട്ടതായി മനസ്സിലായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മോഷ്ടിക്കുന്നതും ശേഷം നൃത്തം ചെയ്യുന്നതുമായ ദൃശ്യങ്ങൾ കണ്ടത്. ഇതേത്തുടർന്ന് ചന്ദൗലി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലം സന്ദർശിച്ചു. പണവും സാധനങ്ങളും നഷ്ടമായതായി കടയുടമ പൊലീസിനോട് പറഞ്ഞു.