കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നത് തലസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നതാണ്.
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആര്യനാട് സ്വദേശികളായ പൊലീസുകാരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് തലസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഫോർട്ട് സ്റ്റേഷനിൽ 20 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.
ആശ്വാസം, തിരൂരിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ കുഴഞ്ഞുവീണ മരിച്ചയാള്‍ക്ക് കൊവിഡില്ല
undefined
അതേ സമയം കാസര്‍കോട് ജില്ലയിലെ നീലേശ്വരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നഗരസഭ കെട്ടിടം അടച്ചിടാൻ തീരുമാനിച്ചു. കരിവെള്ളൂർ സ്വദേശിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിലെ 30 കൗൺസിലര്‍മാരും 36 ജീവനക്കാരും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുൾ സലാമിന്‍റെ രോഗ ഉറവിടം വ്യക്തമല്ല. പാറത്തോട് സ്വദേശിയായ ഇയാളെ ജൂലൈ 6 നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.