നടപടി എടുക്കുമെന്ന് നോട്ടീസ് നല്‍കിയപ്പോഴാണ് കരാര്‍ തൊഴിലാളികളെ നിയോഗിച്ചതെന്ന് മന്ത്രി എംബി രാജേഷ്. അതേസമയം, റെയില്‍വെ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടിയാണ് റെയില്‍വെ മന്ത്രിക്ക് കത്തയച്ചത്.
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തില്‍ റെയില്‍വെയെ പഴിച്ച് മന്ത്രി എംബി രാജേഷ്. സ്വന്തം വീഴ്ചയി മറച്ചുവെക്കാനാണ് റെയില്‍വെ ശ്രമിച്ചതെന്ന് എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞു. അതേസമയം, മരിച്ച ജോയിയുടെ കുടുംബത്തിന് റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. ജോയിയുടെ മരണത്തില്‍ റെയില്‍വെക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മാലിന്യം നീക്കാൻ നഗരസഭ നിരവധി തവണ നോട്ടീസ് നൽകിയിട്ടും റെയില്‍വെ അനങ്ങിയില്ലെന്നും സ്വന്തം വീഴ്ച മറച്ചുവെക്കാൻ ആണ് റെയില്‍വെ ശ്രമിച്ചതെന്നും എംബി രാജേഷ് പറഞ്ഞു. നടപടി എടുക്കുമെന്ന് നോട്ടീസ് നല്‍കിയപ്പോഴാണ് കരാര്‍ തൊഴിലാളികളെ നിയോഗിച്ചത്. എന്നാല്‍, നടപടി പാലിക്കാതെയാണ് കരാര്‍ നല്‍കിയത്. ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് ജോലിക്ക് നിയോഗിച്ചതെന്നും എംബി രാജേഷ് ആരോപിച്ചു. ജനുവരിയില്‍ തന്നെ തോട് ശുചീകരിക്കാൻ റെയില്‍വെക്ക് കത്ത് നല്‍കിയിരുന്നു. പിന്നീട് ഒരു പ്രതികരണവും ഉണ്ടായില്ല. പ്രൊസിക്യൂഷൻ നടപടികളിലേക്ക് കടക്കുമെന്ന് പറഞ്ഞതോടെയാണ് കരാറുകാരെ നിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, ആമയിഴഞ്ചാൻ തോട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേക നിർദേശവുമായി കോഴിക്കോട് കോർപറേഷൻ രംഗത്തെത്തി. ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് നിര്‍ദേശം. സോണൽ ഹെൽത്ത് ഇൻസ്പെക്ടർമാർക്കാണ് നിർദേശം നല്‍കിയത്. ഓടകൾ, മാൻഹോൾ എന്നിവിടങ്ങളിൽ പ്രവൃത്തികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
എല്ലാ ദിവസവും പലഹാരപൊതിയുമായി വരുന്ന മകൻ ഇനിയില്ല; ജോയിയുടെ വേര്‍പാടിൽ മനംതകര്‍ന്ന് അമ്മ