'3 ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയിട്ടുണ്ട്, പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ സൂചന ലഭിച്ചു'

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിയായ ഐബി ഉദ്യോ​ഗസ്ഥൻ സുകാന്ത് സുരേഷിനായള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്‌. 

trivandrum dcp says got more details on ib officer death

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിയായ ഐബി ഉദ്യോ​ഗസ്ഥൻ സുകാന്ത് സുരേഷിനായള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്‌. സുകാന്തിനെ പിടിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യക്ക് കാരണം. പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിസിപി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച വന്നിട്ടില്ലെന്നും രണ്ട് ടീമായി അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രതിയെ പിടികൂടിയാലെ കൂടുതൽ വിവരം കിട്ടുകയുള്ളൂ. മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയിട്ടുണ്ട്. സുകാന്തിന്റെ മൊബൈലും ലാപ്ടോപ്പും പരിശോധിക്കണം. മരിച്ച ഉദ്യോ​ഗസ്ഥയുടെ ഫോൺ തകർന്ന നിലയിലാണ് ലഭിച്ചത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുള്ള ആരോപണത്തിൽ ചില തെളിവുകൾ കിട്ടിയിട്ടുണ്ട്. ആ തെളിവുകൾ പരിശോധിക്കുകയാണെന്നും ഡിസിപി അറിയിച്ചു. 

Latest Videos

താമസിക്കുന്ന സ്ഥലത്ത് നിന്നാണ് സുകാന്തിന്റെ മൊബൈലും ലാപ്ടോപ്പും  കണ്ടെത്തിയത്. രാജ്യം വിട്ട് പോകാതിരിക്കാൻ ലുക്ക്‌ഔട്ട്‌ സർക്കുലർ ഇറക്കിയിട്ടുണ്ട്. സുകാന്തിന്റെ മാതാപിതാക്കളും ഒളിവിലാണ്. കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നു. ഐബിയിൽ നിന്ന് സുകാന്തിന് സഹായം ലഭിക്കുന്നതിന് തെളിവില്ല. സുകാന്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. 

vuukle one pixel image
click me!