ശുചീകരണ സംഘത്തിലുണ്ടായിരുന്നത് 10 പേർ, 6 പേർ ഓടി രക്ഷപ്പെട്ടു; ഷൊർണൂരിലെ ട്രെയിൻ അപകടത്തിൽ അന്വേഷണം തുടങ്ങി

By Web Team  |  First Published Nov 2, 2024, 5:26 PM IST

ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചത്.


പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് ആറ് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ട്രെയിൻ തട്ടി ഭാരതപ്പുഴയിൽ വീണെന്ന് സംശയിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ തുടങ്ങി.

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകിട്ട്  3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ശുചീകരണ തൊഴിലാളികളെ ട്രെയിൻ തട്ടിയത്. ട്രെയിൻ വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിക്കുകയായിരുന്നു. സേലം സ്വദേശികളായ ലക്ഷ്മണൻ ഭാര്യ വള്ളി, റാണി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണനെയാണ് കാണാതായത്. ഇയാള്‍ക്കായി നാളെയും തെരച്ചിൽ നടത്തും. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Latest Videos

Also Read: തെറ്റായ ദിശയില്‍ അമിത വേഗതയില്‍ എത്തിയ ബസ് തട്ടിത്തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഷൊര്‍ണൂർ ട്രെയിൻ അപകടം; മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍, കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ നാളെ തുടരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!