തിരുവനന്തപുരത്തേക്ക് വരുന്നവരുടെ ശ്രദ്ധക്ക്, സ്കൂൾ കലോൽസവം സമാപിക്കുന്നു, നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം

By Web Desk  |  First Published Jan 8, 2025, 10:57 AM IST

സെൻട്രൽ സ്റ്റേഡിയത്തിനും സെക്രട്ടറിയേറ്റിനും   ചുറ്റും  വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.


തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ  സമാപന ചടങ്ങുമായി ബന്ധപ്പെട്ട്  നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധ സ്ഥലങ്ങളിൽ നിന്നും  വാഹനങ്ങളിൽ വരുന്ന വിദ്യാർത്ഥികൾ, അദ്ധ്യാപകർ,രക്ഷിതാക്കൾ ,പൊതുജനങ്ങൾ എന്നിവർ സെക്രട്ടറിയേറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തിൽ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്‍റെ   തെക്കുഭാഗത്തെ ഗേറ്റ് (YMCA) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണം.

സമാപന ചടങ്ങിൽ  പങ്കെടുക്കാനെത്തുന്ന  വലിയ വാഹനങ്ങൾ യാത്ര‍ക്കാരെ ഇറക്കിയ ശേഷം (ആസാദ്  ഗേറ്റ് ഭാഗത്ത്)ആറ്റൂകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൌണ്ടിലും,പൂജപ്പുര ഗ്രൌണ്ടിലും പാർക്ക് ചെയ്യേണ്ടതും കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പുളിമുട് മുതൽ ആയൂർവേദകോളേജ് വരെയും, ആയൂർവേദകോളേജ് മുതൽ കുന്നുംപുറം വരെയുള്ള റോഡിലും , മാഞ്ഞാലിക്കുളം ഗ്രൌണ്ടിലും യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ പരിസരത്തും, സംസ്കൃത കോളേജ് പാർക്കിംഗ് ഗ്രൌണ്ടിലും പാർക്ക് ചെയ്യണം.
    
ഉച്ചയ്ക്ക് 2 മണി മുതൽ  RBI,ബേക്കറി ജംഗ്ഷൻ, വാൻറോസ്  ഭാഗങ്ങളിൽ നിന്നും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വലിയ വാഹനങ്ങൾ അനുവദിക്കുന്നതല്ല.പ്രസ് ക്ലബ് ഭാഗത്തു നിന്നും സെക്രട്ടറിയേറ്റ് അനക്സിലേക്ക് പോകുന്ന വാഹനങ്ങൾ പ്രസ് ക്ലബ്-ഊറ്റുകുഴി-വാൻറോസ്-ജേക്കബ്സ് വഴി പോകണം

Latest Videos

08.01.2025 തീയതി  രാവിലെ 08.00 മണി് മുതൽ സെൻട്രൽ സ്റ്റേഡിയത്തിനും സെക്രട്ടറിയേറ്റിനും   ചുറ്റും  വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.പ്രസ് ക്ലബ് മുതൽ വാൻറോസ് വരെയും വാൻറോസ് മുതൽ സെക്രട്ടറിയേറ്റ് വരെയും  വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല .പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും

.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണെന്ന് പൊലീസ് അറിയിച്ചു
 

click me!