ടിപി വധക്കേസ് പ്രതി കൊടി സുനി ജയിലിൽ നിന്നും പുറത്തിറങ്ങി; അമ്മ നൽകിയ അപേക്ഷയിൽ ഒരു മാസത്തേക്കാണ് പരോൾ

By Web Desk  |  First Published Dec 30, 2024, 2:22 PM IST

 മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ നൽകുകയായിരുന്നു.
 


തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ ലഭിച്ചതോടെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. 

എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. അതിനിടെ, പരോൾ അനുവദിച്ചു കൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശിക്ഷിച്ചിട്ടും നിരവധി കേസുകളിൽ പ്രതിയായിരുന്നു സുനി. 

Latest Videos

അതേസമയം, കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോൾ അനുവദിച്ചു എന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു. പൊലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ?. അമ്മക്ക് കാണാനാണെങ്കിൽ 10 ദിവസം പോരെ?. ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കും?.
ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ല. നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പറഞ്ഞു.

ഉമ തോമസ് അപകടം; അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രം, കരാ‍ർ പുറത്ത്; മുൻകൂര്‍ ജാമ്യം തേടി സംഘാടകര്‍

https://www.youtube.com/watch?v=Ko18SgceYX8

click me!