Trending Videos: പാതിരാ റെയ്ഡും നീല ട്രോളിയും, പാലക്കാട് വിവാദം കത്തുന്നു

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധന. പ്രവർത്തകർ പ്രതിഷേധച്ചതോടെ പുലരും വരെ സംഘർഷം. വനിതാ പൊലീസ് പോലുമില്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും. സിപിഎം ബിജെപി ഒത്തുകളിയെന്ന് ഷാഫി പറന്പിൽ. ഇന്ന് കോൺഗ്രസ് പ്രതിഷേധദിനം. ഇന്നത്തെ ട്രെൻഡിംഗ് വീഡിയോകൾ കാണാം.

11:29 PM

വടകരയില്‍ അദ്ധ്യാപകന് ആറംഗ സംഘത്തിന്റെ ക്രൂരമര്‍ദനം

വടകരയില്‍ അദ്ധ്യാപകനെ സ്ഥാപനത്തില്‍ കയറിയിട്ട് വളഞ്ഞിട്ട് മര്‍ദിച്ചു

 

10:34 PM

കെപിഎം ഹോട്ടലിലെ ഡിവിആര്‍ പൊലീസ് പിടിച്ചെടുത്തു

സിപിഎം പുറത്തുവിട്ട CCTV ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കെപിഎം ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധന പൂര്‍ത്തിയായി. പരിശോധന ആറര മണിക്കൂര്‍ നീണ്ടു

 

10:33 PM

പ്രവചനങ്ങൾ അസ്ഥാനത്താക്കി മിന്നും ജയം; ട്രംപിന് അഭിനന്ദന പ്രവാഹം

പ്രവചനങ്ങൾ അസ്ഥാനത്താക്കി മിന്നും ജയം; ട്രംപിന് അഭിനന്ദന പ്രവാഹം

 

8:59 PM

എങ്ങനെയാണ് റെയ്ഡ് നടക്കുന്ന സമയത്ത് സിപിഎം പ്രവർത്തകർക്കൊപ്പം ബിജെപി പ്രവർത്തകരും എത്തിയത് ?

ഞങ്ങൾ പറഞ്ഞതെല്ലാം ശരിയാണെന്ന് ഇപ്പോ വന്നില്ലേ, ഇപ്പോ നീലപ്പെട്ടി കൊണ്ടുവന്നെന്ന് തെളിഞ്ഞില്ലേയെന്ന് പ്രഫുൽ കൃഷ്ണ, ആ പെട്ടിയിൽ എത്ര രൂപ കൊള്ളുമെന്ന് കുറഞ്ഞപക്ഷം ധർമ്മരാജനോടെങ്കിലും ചോദിക്കണമെന്ന് വിനു വി ജോൺ

 

7:34 PM

നീല ട്രോളി ബാഗുമായി ഫെനി; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ട് സിപിഎം

നീല ട്രോളി ബാഗുമായി ഫെനി; പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ട് സിപിഎം

 

7:33 PM

'തെരഞ്ഞെടുപ്പ് സമയത്ത് ഹോട്ടലുകളിൽ പരിശോധന നടത്തുന്നതിൽ എന്താണ് തെറ്റ്?'

'ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ എന്തിനാണ് കോൺഗ്രസ് ആശങ്കപ്പെടുന്നത്?, ഇത് ആദ്യത്തെ സംഭവമൊന്നുമല്ല, തെരഞ്ഞെടുപ്പ് സമയത്ത് ഹോട്ടലുകളിൽ പരിശോധന നടത്തുന്നതിൽ എന്താണ് തെറ്റ്?'; പ്രേം കുമാർ

5:32 PM

എ എ റഹീമും വി വി രാജേഷും രഹസ്യം പറഞ്ഞ് പോകുന്ന ദൃശ്യമുണ്ടെന്ന് വി ഡി സതീശൻ

'കാഫിർ വിവാദത്തിൽ ഇതേ കാര്യം തന്നെയല്ലേ ഗോവിന്ദൻ പറഞ്ഞത്, എന്നിട്ട് സിപിഎം ആണ് പിന്നിലെന്ന് വന്നില്ലേ, തൃക്കാക്കരയിൽ നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന് പറഞ്ഞിട്ട് അവസാനം ആരെയാണ് പിടിച്ചത്, ഇപ്പോൾ വീണിടത്ത് നിന്ന് സിപിഎം ഉരുളുകയാണ്,എ എ റഹീമും വി വി രാജേഷും രഹസ്യം പറഞ്ഞ് പോകുന്ന ദൃശ്യമുണ്ടെന്ന് വി ഡി സതീശൻ'

 

4:25 PM

'കോൺഗ്രസിനായി കള്ളപ്പണം എത്തിയിട്ടുണ്ട്, അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും'

'കോൺഗ്രസിനായി കള്ളപ്പണം എത്തിയിട്ടുണ്ട്, അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും, ഹോട്ടലിലെ പരിശോധനയിൽ അത്ഭുതമില്ല'; എം വി ഗോവിന്ദൻ

3:04 PM

ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിൽ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് മോദി എക്സിൽ കുറിച്ചത്. ഇന്ത്യ - അമേരിക്ക ബന്ധം കൂടുതൽ ദൃഢമാവുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവെച്ചു.

2:28 PM

ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷം, മല്ലു ഹിന്ദു ഐഎഎസ് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദുരൂഹതയേറുന്നു

മല്ലു ഹിന്ദു ഐഎഎസ് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദുരൂഹത കൂടുന്നു. ഹാക്കിംഗ് ഉറപ്പിക്കാൻ കഴിയില്ലെന്ന് മെറ്റ. കെ ഗോപാലകൃഷ്ണൻ ഐഎഎസ് പൊലീസിന് ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷം. കൂടുതൽ വിവരങ്ങൾക്ക് പൊലീസ് ഗൂഗിളിന് കത്ത് നൽകി. ഫോൺ ഇന്ന് ഫൊറൻസിക് പരിശോധനയ്ക്ക് നൽകും.

2:24 PM

ബലാത്സം​ഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

ബലാത്സം​ഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. പ്രതിപ്പട്ടികയിൽ നിന്ന് നിവിനെ കോടതി ഒഴിവാക്കി. കോതമംഗലം സ്വദേശിനിയെ വിദേശത്ത് വച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു ആരോപണം.  

2:20 PM

ട്രംപ് അധികാരത്തിൽ ; തിരുത്തിയത് 127 വർഷത്തെ ചരിത്രം

127 വർഷത്തെ ചരിത്രം തിരുത്തി വൈറ്റ് ഹൌസിലേക്ക് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് അണികളെ അഭിസംബോധന ചെയ്ത് ട്രംപ്. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്നും അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു

 

12:21 PM

പൊലീസിന്റെ പാതിരാ റെയ്ഡിൽ വലിയ പ്രതിഷേധവുമായി കോൺഗ്രസ്

പൊലീസിന്റെ പാതിരാ റെയ്ഡിൽ വലിയ പ്രതിഷേധവുമായി കോൺഗ്രസ്. എസ് പി ഓഫീസിലേക്കുള്ള പ്രതിഷേധത്തിൽ ആയിരക്കണക്കിന് അണികളാണ് പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. 

ഇത്രയുംവലിയ വൃത്തികേട് കാണിക്കുമ്പോൾ ഞങ്ങൾക്കെങ്ങനെ മിണ്ടാതിരിക്കാൻ കഴിയുമെന്ന് ഷാഫി. പരിശോധനയ്ക്ക് ഞങ്ങൾ എതിരല്ല, റിപ്പോർട്ട് ചോദിക്കുമ്പോൾ ബിജെപിക്കാരന് പോലും പൊള്ളുന്നുവെന്നും  ഷാഫി പറമ്പിൽ

11:59 AM

സുപ്രധാന ചാഞ്ചാട്ട സംസ്ഥാനങ്ങൾ പിടിച്ച് ട്രംപ്

സുപ്രധാന ചാഞ്ചാട്ട സംസ്ഥാനങ്ങൾ പിടിച്ച് ട്രംപ്. അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റ് പദവിയിലേക്ക് എത്താൻ ട്രംപിന് ഇനി വേണ്ടത് 24 ഇലക്ടറൽ വോട്ടുകൾ മാത്രം. ജോർജ്ജിയ കൂടി വിജയിക്കാൻ സാധിച്ചതോടെ വൈറ്റ് ഹൌസിലേക്കുള്ള ട്രംപിന്റെ പാത കൂടുതൽ തെളിഞ്ഞിരിക്കുകയാണ്.

11:37 AM

ട്രംപിന് വൻ മുന്നേറ്റം, ആത്മവിശ്വാസം വെടിയാതെ കമല

ചാഞ്ചാടി നിൽക്കുന്ന സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റം ഡൊണാൾഡ് ട്രംപ് നടത്തിയതോടെ കമലയ്ക്ക് വൻ വെല്ലുവിളി. മിഷിഗണിലും വിസ്കോൻസിലും നേരിയ മുന്നേറ്റം കൂടി ട്രംപിന് ലഭിച്ചെങ്കിലും ആത്മവിശ്വാസം വെടിയാതെ കമല ഹാരിസ്

11:01 AM

കള്ളപ്പണം സുരക്ഷിതമായ മറ്റൊരു മുറിയിൽ സൂക്ഷിക്കാൻ പൊലീസ് അവസരം കൊടുത്തുവെന്ന് കെ സുരേന്ദ്രൻ

കള്ളപ്പണം സുരക്ഷിതമായ മറ്റൊരു മുറിയിൽ സൂക്ഷിക്കാൻ പൊലീസ് അവസരം കൊടുത്തുവെന്ന ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ. എല്ലാ മുറികളും പൊലീസ് പരിശോധിച്ചില്ലെന്നും സുരേന്ദ്രൻ ആരോപിക്കുന്നത്. വ്യാപകമായ തോതിൽ കള്ളപ്പണം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാടേയ്ക്ക് എത്തുന്നുണ്ടെന്നും സുരേന്ദ്രൻ.

10:42 AM

ഇനിയും അന്വേഷണം നടക്കണം, ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടി കൃത്യമായി അറിയാമെന്ന് പി സരിൻ

ഇനിയും അന്വേഷണം നടക്കണം. റെയ്ഡിനുള്ള വിവരം പുറത്ത് വിട്ടത് കോൺഗ്രസുകാർ തന്നെയാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. ചെറുത്തുനിൽപ്പെന്ന പേരിൽ നടന്നത് ജനം വിലയിരുത്തുമെന്നും പി സരിൻ. പൊളിയുന്നത് കോൺഗ്രിസിന്റെ മണ്ടൻ പോളിസി പൊളിയുമെന്നും സരിൻ.

10:39 AM

അഴിമതി പണ പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിൽ, റെയ്ഡ് നാടകമെന്ന് വിഡി സതീശന്‍

ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമെന്ന് വിഡി സതീശന്‍റെ പ്രതികരണം. അഴിമതി പണ പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്.പരിശോധനക്ക് സാക്ഷികൾ ഉണ്ടായിരുന്നോയെന്നും സതീശന്‍  

10:37 AM

യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്ന് ബിജെപി

പാലക്കാട് യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു

9:50 AM

ആളെക്കൂട്ടി സംഘർഷം സൃഷ്ടിച്ച് പരിശോധന അട്ടിമറിക്കുകയാണ് ചെയ്തതെന്ന് എം ബി  രാജേഷ്

പാലക്കാട്ടെ പൊലീസ് റെയ്ഡിൽ എന്താണ് അസ്വഭാവികതയെന്ന് എം ബി  രാജേഷ്. ആളെക്കൂട്ടി സംഘർഷം സൃഷ്ടിച്ച്  പരിശോധന അട്ടിമറിക്കുകയാണ് ചെയ്തത്. യുഡിഎഫ് പ്രതിരോധത്തിലാണ്. ഇങ്ങനെ ആണോ പരിശോധനയെ നേരിടേണ്ടതെന്നും എം ബി  രാജേഷ് 

തെരഞ്ഞെടുപ്പ് കാലത്തെ പൊലീസ് പരിശോധനയിൽ എന്താണ് അസ്വഭാവികതയെന്നുമാണ് എം ബി രാജേഷ് പ്രതികരിക്കുന്നത്.

 

 

9:19 AM

ഒരു വനിതയുടെ സ്വകാര്യതയെ പറ്റി അന്തിമ വാക്ക് പറയാൻ എ എ റഹീമിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഷാഫി

ഒരു വനിതയുടെ സ്വകാര്യതയെ പറ്റി അന്തിമ വാക്ക് പറയാൻ എ എ റഹീമിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പരിശോധനയ്ക്ക് എത്തിയപ്പോൾ ഷാനിമോൾ എന്തുകൊണ്ട് മുറി തുറന്നില്ലെന്ന എ.എ.റഹീം എംപിയുടെ പരാമർശത്തിനാണ് ഷാഫിയുടെ മറുപടി. വനിതാ പൊലീസ് ഇല്ലാത്തതിൽ പരാതി ഉണ്ടെങ്കിൽ പിന്നീട് അറിയിക്കാമല്ലോയെന്നും റഹീം നേരത്തെ പ്രതികരിച്ചിരുന്നു.

9:16 AM

പാതിരാ പരിശോധന പൊലീസിനെ ഉപയോഗിച്ച് നടത്തിയ വൃത്തികെട്ട ഗൂഢാലോചനയെന്ന് ഷാഫി

പാലക്കാട്ടെ പാതിരാ പരിശോധന പൊലീസിനെ ഉപയോഗിച്ച് നടത്തിയ വൃത്തികെട്ട ഗൂഢാലോചനയെന്ന് ഷാഫി പറമ്പിൽ. ഞങ്ങളെയും സ്ഥാനാർത്ഥിയെയും സംശയത്തിന്റെ മുനയിൽ നിരത്താൻ ഒരു ശ്രമം നടത്തിനോക്കിയതാണെന്ന് ഷാഫി പറമ്പിൽ 

9:13 AM

സംഘർഷം കനത്തത് കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ബിജെപി സിപിഎം പ്രവർത്തകർ തടിച്ചു കൂടിയതോടെ

പാലക്കാട്ടെ പൊലീസിന്റെ പാതിരാ പരിശോധനയ്ക്ക് പിന്നാലെ സംഘർഷം കനത്തത് കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ബിജെപി സിപിഎം പ്രവർത്തകർ തടിച്ചു കൂടിയതോടെ. മറുവശത്ത് കോൺഗ്രസുകാരും സംഘടിച്ചതോടെ പലതവണ കയ്യാങ്കളി.

9:01 AM

രാത്രി 12 മണിയോടെയെത്തിയ പൊലീസ് സംഘം ആദ്യം പോയത് ഷാനിമോൾ ഉസ്മാന്റെ മുറി ലക്ഷ്യമാക്കി

ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പരിശോധനയ്ക്കായി പൊലീസ് എത്തിയത് രാത്രി 12 മണിയോടെയായിരുന്നു.  പൊലീസ് സംഘം ആദ്യം പോയത് ഷാനിമോൾ ഉസ്മാന്റെ മുറി ലക്ഷ്യമാക്കിയായിരുന്നു. ഹോട്ടലിനുള്ളിൽ പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളി നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല

8:52 AM

സാധാരണ പരിശോധന, പണം കൊണ്ടുവന്നെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് എഎസ്‌പി അശ്വതി ജിജി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എഎസ്‌പി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എഎസ്‌പി അശ്വതി ജിജി 

8:47 AM

പാലക്കാട് രാത്രിയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ രൂക്ഷ ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ

പാലക്കാട് രാത്രിയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ രൂക്ഷ ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ. 12 മുറികൾ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും പണം കടത്താൻ പൊലീസ് സഹായിച്ചെന്നുമാണ് ബിജെപി ആരോപണം. അതേസമയം അസമയത്ത പൊലീസ് റെയ്ഡ് രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം.

8:45 AM

ബാഗിനുള്ളിലെ അടിവസ്ത്രം ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞ് പരിശോധിച്ചെന്ന് വനിത നേതാക്കൾ

പാലക്കാട്ട് അർധരാത്രിയിലെ പൊലീസ് റെയ്ഡിനിടെ ബാഗിനുള്ളിലെ അടിവസ്ത്രം ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞ് പരിശോധിച്ചെന്ന് വനിത നേതാക്കൾ, ഐഡി കാര്‍ഡ് പോലും ഇല്ലാതെ പൊലീസ് പരിശോധനയ്ക്കെത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാക്കൾ

8:37 AM

പൊലീസിനെ തടഞ്ഞ് സീനുണ്ടാക്കിയതിന്റെ മറവിൽ മറ്റെന്തെങ്കിലും നടന്നോയെന്ന് ടി വി രജേഷ്

പാലക്കാട്ട് അർധരാത്രിയിലെ പൊലീസ് റെയ്ഡിനിടെ അവിടെ പൊലീസിനെ തടഞ്ഞ് സീനുണ്ടാക്കിയതിന്റെ മറവിൽ മറ്റെന്തെങ്കിലും നടന്നോയെന്ന സംശയവുമായി ടി വി രാജേഷ്. എന്തിനാണ് ഈ നാടകമെന്നും  സിപിഎം പരാതി നൽകിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ടി വി രജേഷ്. 

8:34 AM

കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും കെ സുരേന്ദ്രന്റെ ബിജെപിയുമെന്ന് കെ സുധാകരൻ

പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധനയിൽ രൂക്ഷ വിമർശനവുമായി കെ സുധാകരൻ. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും കെ സുരേന്ദ്രന്റെ ബിജെപിയുമാണെന്നാണ് സുധാകരന്റെ വിമർശനം
 

8:10 AM

പൊലീസ് നടപടിയിൽ അടിമുടി ദുരൂഹത, സിപിഎം- ബിജെപി നാടക പരമ്പരയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. അടിമുടി ദുരൂഹതയാണ് പൊലീസ് നടപടിയിലെന്നും സിപിഎം - ബിജെപി നാടക പരമ്പരയാണ് കണ്ടതെന്നും രാഹുൽ

8:07 AM

പൊലീസിന്റേത് അങ്ങേയറ്റം മര്യാദ കെട്ട പെരുമാറ്റമെന്ന് ബിന്ദു കൃഷ്ണ

പാതിരാത്രിയുള്ള പൊലീസ് പരിശോധന തങ്ങൾ കള്ളപ്പണം സൂക്ഷിക്കുന്നവരാണെന്ന പ്രതീതിയുണ്ടാക്കിയെന്ന് ബിന്ദു കൃഷ്ണ. പൊലീസിന്റേത് അങ്ങേയറ്റം മര്യാദ കെട്ട പെരുമാറ്റമെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു

8:05 AM

എ.എ.റഹീമിന്റെ സംസ്കാരമല്ല തന്റേത്, നിയമപരമായി നേരിടുമെന്ന് ഷാനിമോൾ ഉസ്മാൻ

പാലക്കാട്ട് അർധരാത്രിയിലെ പൊലീസ് റെയ്ഡിനെ നിയമപരമായി നേരിടുമെന്ന്  ഷാനിമോൾ ഉസ്മാൻ. തന്റെ മുറി എപ്പോൾ തുറക്കണമെന്ന് താനാണ് തീരുമാനിക്കുകയെന്നും അവർ പറഞ്ഞു. എ.എ.റഹീമിന്റെ സംസ്കാരമല്ല തനിക്കെന്നും അവർ ആരോപണങ്ങളോട് പ്രതികരിച്ചു

7:04 AM

പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരം ഹോട്ടലിൽ ഏറ്റുമുട്ടി നേതാക്കളും പ്രവര്‍ത്തകരും

ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ, പാലക്കാട്ട് സംഘർഷം. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു.

ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവ‍ർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍, പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ, റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.

7:00 AM

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളായ ഇന്ത്യാനയിലും കെന്‍റക്കിയിലും ട്രംപിന് ജയം. 19 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. വെർമോണ്ടിൽ കമല ഹാരിസ് ജയിച്ചു. അധികാരത്തിലെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകൾ.

 

6:54 AM

കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പാതിരാ പരിശോധനയിൽ അടിമുടി ദുരൂഹത

പൊലീസിന്റെ പാതിരാ പരിശോധനയിൽ അടിമുടി ദുരൂഹത. സ്ത്രീകളുടെ മുറിയിൽ ആദ്യം എത്തിയത് വനിതാ പൊലീസ് പോലും ഇല്ലാതെ. ആരുടേയും പരാതി ഇല്ലാതെ ആയിരുന്നു പരിശോധന എന്ന് പൊലീസ്.12 മുറികൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല.സിപിഎം പരാതി നൽകിയിരുന്നു എന്ന് കല്യാശേരി എംഎൽഎ വിജിൻ.