Trending Videos: പൂരം അലങ്കോലപ്പെടുത്തിയതിൽ കേസെടുത്തു, ആരെയും പ്രതിചേർത്തില്ല
Oct 27, 2024, 10:38 PM IST
രാഷ്ട്രീയ ട്വിസ്റ്റുകള്‍ കൊണ്ട് ശ്രദ്ധ നേടുന്ന പാലക്കാട് മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടേയും പ്രചാരണം ചൂടുപിടിക്കുന്നു. കോഴ വിവാദത്തിന് പിന്നാലെ എൻസിപിയിൽ നിർണായക നീക്കങ്ങൾ നടക്കുന്നു. അതേസമയം എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്. പ്രേക്ഷകർ ഇന്ന് കണ്ടിരിക്കേണ്ട വീഡിയോകൾ...
10:37 PM
പൂരം അലങ്കോലപ്പെടുത്തൽ; കേസെടുത്ത് പൊലീസ്, ആരെയും പ്രതിചേർത്തിട്ടില്ല
പൂരം അലങ്കോലപ്പെടുത്തൽ; SIT ഇൻസ്പെക്ടർ ചിത്തരഞ്ചൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്, ആരെയും പ്രതിചേർത്തിട്ടില്ല
8:36 PM
മോഷണക്കേസിൽ ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ, കവർന്നത് പതിനേഴ് പവൻ
മോഷണക്കേസിൽ ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ, ബന്ധുവീടുകളിൽ നിന്ന് കവർന്നത് പതിനേഴ് പവൻ
8:35 PM
വ്‌ളോഗര്‍ ദമ്പതികളുടെ മരണത്തിൽ നിർണായക കണ്ടെത്തൽ
വ്‌ളോഗര്‍ ദമ്പതികളുടെ മരണത്തിൽ നിർണായക കണ്ടെത്തൽ, ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഭർത്താവ് ശെൽവരാജ് ജീവനൊടുക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
4:40 PM
ദളപതിയുടെ മാസ് എൻട്രി....ടിവികെയുടെ ആദ്യ സമ്മേളനം
റാമ്പിൽ അണികൾക്കിടയിലൂടെ ദളപതിയുടെ മാസ് എൻട്രി ...ടിവികെയുടെ ആദ്യ സമ്മേളനം, തടിച്ചുകൂടി ആയിരങ്ങൾ
4:39 PM
കത്തിൽ പുകഞ്ഞ്... കെ.മുരളീധരനെ നിർദേശിച്ചവരിൽ വി.കെ ശ്രീകണ്ഠനും
കത്തിൽ പുകഞ്ഞ്...കെ.മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്ന് നിർദേശിച്ചവരിൽ വി.കെ.ശ്രീകണ്ഠനും
4:36 PM
'രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും പണം വാങ്ങി അന്വേഷണം നടത്തില്ല'
'രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും പണം വാങ്ങി അന്വേഷണം നടത്തില്ല' സൈബർ ഓപ്പറേഷൻസ് എസ് പി ഹരിശങ്കർ
1:55 PM
അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെയോടെ വലിയ തോതിൽ മീനുകൾ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങി.
1:54 PM
ദിവ്യ കാണാമറയത്ത്
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ,കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്.
1:02 PM
പൂരം കലക്കലിൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം; വി ഡി സതീശൻ
പൂരം കലക്കലിൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമയിൽ പോലും അഭിനയിക്കാത്ത തരത്തിൽ നാടകീയമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ രംഗ പ്രവേശനമെന്ന് സതീശൻ
1:00 PM
തിരുവനന്തപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം
തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു. പകൽ സമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മംഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു.
11:30 AM
കത്ത് പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ
11:28 AM
പൊളിറ്റിക്കൽ ബ്ലോക്ബസ്റ്ററോ? ദളപതിയുടെ മാസ് എൻട്രി ഇന്ന്
തമിഴ്നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതിയുടെ മാസ് എൻട്രി ഇന്ന്. സൂപ്പർ താരം വിജയയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിൽ വൈകിട്ട് നാലിനു ശേഷമാണു യോഗം.
10:57 AM
ഇപ്പോൾ നടക്കുന്ന അന്വേഷണം ദിവ്യയെ സംരക്ഷിക്കാൻ: രാഹുൽ മാങ്കൂട്ടത്തിൽ
കണ്ണൂർ എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം പി പി ദിവ്യയെ സംരക്ഷിക്കാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ ജനം ഇത് ചർച്ച ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
10:54 AM
ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് ചെയ്യില്ല
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന് പൊലീസ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയുക. മുൻകൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജറാകില്ലെന്നു ദിവ്യയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.
7:38 AM
മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി
മഹാരാഷ്ട്രയിൽ സമാജ് വാദി പാര്‍ട്ടി കൂടുതൽ സീറ്റ് ചോദിച്ചതോടെ വഴിമുട്ടി നിൽക്കുകയാണ് മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍. അഞ്ച് സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ 25 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് സമാജ് വാദി പാർട്ടി. ഇതിനിടെ രണ്ടാം ഘട്ടമായി കോൺഗ്രസ് 23 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു.
7:37 AM
പ്രിയങ്കയ്ക്കായി വീടുകയറി വോട്ടുറപ്പിച്ച് കോൺഗ്രസ്
പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാൻ വീട് കയറി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദർശനം.
7:34 AM
ത്രികോണ പോരാട്ട ചൂടിൽ പാലക്കാട്
പാലക്കാട് മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടേയും പ്രചാരണം ചൂടുപിടിക്കുന്നു. കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ നേട്ടമാകുമെന്ന പ്രതീക്ഷയില്‍ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാണ് ഇടതു മുന്നണിയുടെ പ്രചാരണം മുന്നേറുന്നത്. പി സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടതു മുന്നണിയില്‍ നിഷേധ വോട്ടുകള്‍ക്ക് ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയ്ക്ക് പുറമേ പഞ്ചായത്തുകളില്‍ കൂടി കരുത്ത് തെളിയിക്കാനായാൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
10:37 PM IST:
പൂരം അലങ്കോലപ്പെടുത്തൽ; SIT ഇൻസ്പെക്ടർ ചിത്തരഞ്ചൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്, ആരെയും പ്രതിചേർത്തിട്ടില്ല
8:36 PM IST:
മോഷണക്കേസിൽ ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ, ബന്ധുവീടുകളിൽ നിന്ന് കവർന്നത് പതിനേഴ് പവൻ
8:35 PM IST:
വ്‌ളോഗര്‍ ദമ്പതികളുടെ മരണത്തിൽ നിർണായക കണ്ടെത്തൽ, ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഭർത്താവ് ശെൽവരാജ് ജീവനൊടുക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
4:40 PM IST:
റാമ്പിൽ അണികൾക്കിടയിലൂടെ ദളപതിയുടെ മാസ് എൻട്രി ...ടിവികെയുടെ ആദ്യ സമ്മേളനം, തടിച്ചുകൂടി ആയിരങ്ങൾ
4:39 PM IST:
കത്തിൽ പുകഞ്ഞ്...കെ.മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്ന് നിർദേശിച്ചവരിൽ വി.കെ.ശ്രീകണ്ഠനും
4:36 PM IST:
'രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും പണം വാങ്ങി അന്വേഷണം നടത്തില്ല' സൈബർ ഓപ്പറേഷൻസ് എസ് പി ഹരിശങ്കർ
1:53 PM IST:
അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെയോടെ വലിയ തോതിൽ മീനുകൾ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങി.
1:52 PM IST:
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ,കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്.
12:59 PM IST:
പൂരം കലക്കലിൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമയിൽ പോലും അഭിനയിക്കാത്ത തരത്തിൽ നാടകീയമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ രംഗ പ്രവേശനമെന്ന് സതീശൻ
12:58 PM IST:
തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു. പകൽ സമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മംഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു.
11:28 AM IST:
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ
11:26 AM IST:
തമിഴ്നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതിയുടെ മാസ് എൻട്രി ഇന്ന്. സൂപ്പർ താരം വിജയയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിൽ വൈകിട്ട് നാലിനു ശേഷമാണു യോഗം.
10:55 AM IST:
കണ്ണൂർ എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം പി പി ദിവ്യയെ സംരക്ഷിക്കാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ ജനം ഇത് ചർച്ച ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
10:52 AM IST:
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന് പൊലീസ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയുക. മുൻകൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജറാകില്ലെന്നു ദിവ്യയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.
7:36 AM IST:
മഹാരാഷ്ട്രയിൽ സമാജ് വാദി പാര്‍ട്ടി കൂടുതൽ സീറ്റ് ചോദിച്ചതോടെ വഴിമുട്ടി നിൽക്കുകയാണ് മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍. അഞ്ച് സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ 25 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് സമാജ് വാദി പാർട്ടി. ഇതിനിടെ രണ്ടാം ഘട്ടമായി കോൺഗ്രസ് 23 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു.
7:34 AM IST:
പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാൻ വീട് കയറി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദർശനം.
7:32 AM IST: