Trending Videos: ശബരിമലയിൽ ഇന്ന് നടതുറക്കും, ഇപി ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകും

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട  തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും. അതേസമയം ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകും. സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ഇ.പി തിരുവനന്തപുരത്ത് എത്തി.

10:04 AM

'കേരളത്തിന്റെ അവകാശമാണ് ചോദിക്കുന്നത്, ഔദാര്യമല്ല' ; കെ രാജൻ

'കേരളത്തോടുള്ള കേന്ദ്ര നിലപാട് നിരാശാജനകം, കേരളത്തിന്റെ അവകാശമാണ് ചോദിക്കുന്നത്, ഔദാര്യമല്ല'; വയനാടിനോടുള്ള കേന്ദ്ര അവഗണയ്ക്കെതിരെ മന്ത്രി കെ രാജൻ

9:32 AM

'ദർശനം കിട്ടാതെ ഭക്തർ മടങ്ങുന്ന അവസ്ഥ ഉണ്ടാകില്ല,എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്'

'ശബരിമല നട ഇന്ന് വൈകിട്ട് 4 മണിക്ക് തുറക്കും, ദർശനം കിട്ടാതെ ഭക്തർ മടങ്ങുന്ന അവസ്ഥ ഉണ്ടാകില്ല, എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്'; പി എസ് പ്രശാന്ത്

9:31 AM

'ഗൂഗിൾ മാപ്പ് ചതിച്ചതാണ്, വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന വഴിയായിരുന്നില്ല അത്'

'ഗൂഗിൾ മാപ്പ് ചതിച്ചതാണ്, എളുപ്പ വഴി കാണിച്ചു പക്ഷെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന വഴിയായിരുന്നില്ല അത്'; നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടത്തിൽ രണ്ട് പേർ മരിച്ചു, 9 പേർ ചികിത്സയിൽ

7:42 AM

ഇ പി എന്ത് പറയും?; ആത്മകഥാ വിവാദത്തിനിടെ ഇന്ന് CPM സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം

ഇ പി എന്ത് പറയും?; ആത്മകഥാ വിവാദം കത്തി നിൽക്കേ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, വിവാദത്തിൽ ഇ പി വിശദീകരണം നൽകിയേക്കും

7:41 AM

'കഷ്ടപ്പാടിലാണ്, ഇനി ഇവിടെ ഇറങ്ങി കൊടുക്കണമെന്ന് കൂടി പറഞ്ഞാൽ എന്ത് ചെയ്യണമെന്ന് അറിയില്ല'

'ആകെ മൊത്തം കഷ്ടപ്പാടിലാണ്, ഇനി ഇവിടെ നിന്നും ഞങ്ങൾ ഇറങ്ങി കൊടുക്കണമെന്നുകൂടി പറഞ്ഞാൽ എന്ത് ചെയ്യണമെന്ന് അറിയില്ല, പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബാങ്ക് ലോൺ പോലും കിട്ടുന്നില്ല'; മുനമ്പത്ത് ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ

7:40 AM

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു