Trending videos: 'കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ
Oct 19, 2024, 10:42 PM IST
ഉപതെരഞ്ഞെടുപ്പ് ആവേശം ചൂടുപിടിച്ചുതുടങ്ങിയിരിക്കുന്നു. ആളിക്കത്തുന്ന രാഷ്രട്രീയ സാമൂഹിക വിഷയങ്ങളും, അതിരാവിലെ തന്നെ എത്തുന്ന സ്ഥാനാര്‍ത്ഥി കാഴ്ചകളും, പ്രതികരണങ്ങളും തുടങ്ങി വാര്‍ത്തകളാൽ സമ്പന്നമായ ദിവസത്തിൽ ഏറ്റവും പ്രധാനപ്പെട്ട, പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട, ട്രെൻഡിങ് വീഡിയോകളിലേക്ക്...
10:43 PM
'കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ
'അന്വേഷണവുമായി സഹകരിക്കുന്നില്ല, പല ചോദ്യങ്ങൾക്കും മറന്നുപോയെന്ന് മറുപടി'; സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ
8:58 PM
പാലക്കാട് സി കൃഷ്ണകുമാർ, പ്രിയങ്കയെ നേരിടാൻ നവ്യ
പാലക്കാട് സി കൃഷ്ണകുമാർ, പ്രിയങ്കയെ നേരിടാൻ നവ്യ, ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി
7:53 PM
ചേലക്കരയിലെ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് എന്താവും?
ചേലക്കരയിലെ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് എന്താവും? മൂന്ന് മുന്നണികളുടെയും പ്രതിനിധികൾ പറയുന്നു..
6:41 PM
'പഴയ കോൺഗ്രസ് ആണെങ്കിലും കുഴപ്പമില്ല, 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സരിൻ ജയിക്കും'
'പഴയ കോൺഗ്രസ് ആണെങ്കിലും കുഴപ്പമില്ല, നല്ലൊരു സ്ഥാനാർത്ഥി, 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സരിൻ ജയിക്കും', പി സരിന്റെ റോഡ്ഷോയിൽ പ്രതീക്ഷയോടെ എൽഡിഎഫ് പ്രവർത്തകർ
4:18 PM
'നവീന്റെ കുടുംബത്തിനൊപ്പം, പക്ഷേ പിപി ദിവ്യയെയും അവിശ്വസിക്കേണ്ടതില്ല'
നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം, പക്ഷേ പിപി ദിവ്യയെയും അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ; ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് ഏത് സംഘടനാ എടുത്താലും അത് അംഗീകരിക്കില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി..
4:16 PM
'ഖുശ്ബു വരുന്നതെന്തിനാ? ഇത് സൗന്ദര്യമത്സരമല്ല...'; പരിഹസിച്ച് പി കെ ബഷീർ
'കയ്യടിച്ച് പോയിട്ട് കാര്യമില്ല, പണിയെടുക്കണം... ഖുശ്ബു വരുന്നതെന്തിനാ? ഇത് സൗന്ദര്യമത്സരത്തിനല്ല...'; സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി കെ ബഷീറിന്റെ പ്രസംഗം.
2:48 PM
എഡിഎമ്മിനെ പ്രശാന്തൻ റോഡിൽ കാണുന്ന ദൃശ്യം ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം
നവീൻ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണിത്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻറെ മകൻ ഗിരീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇവർ തമ്മിൽ കണ്ടുമുട്ടിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസിൽ കുടുക്കാനാണ്.
2:27 PM
കണ്ണൂര്‍ കളക്ടറേറ്റിൽ യുവജനസംഘടനകളുടെ പ്രതിഷേധം, സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്
കണ്ണൂര്‍ കളക്ടറേറ്റിൽ യുവജനസംഘടനകളുടെ പ്രതിഷേധം. കളക്ടര്‍ രാജിവച്ച് പുറത്തുപോകണമെന്നാവശ്യപ്പെട്ട് കെഎസ്യു പ്രതിഷേധിച്ചു.
11:18 AM
കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുപ്പ് ആരംഭിച്ചു
നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുപ്പ് ആരംഭിച്ചു.
11:07 AM
കുടുംബത്തിനയച്ച കത്ത് തന്റെ കുറ്റസമ്മതമല്ല, യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും കണ്ണൂർ കളക്ടർ
എഡിഎം നവീൻ ബാബുവിന്റെ മരണം ദൌർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്ന് ജില്ലാ കളക്ടർ പ്രതികരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുൺ കെ വിജയൻ പ്രതികരിക്കുന്നത്.
8:41 AM
ഒപ്പുകൾ വെവ്വേറെ; നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം?
നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം? പരാതിയിലെ പ്രശാന്തന്റെ ഒപ്പ് വ്യാജം, പാട്ടക്കരാറിലും പരാതിയിലും പേരും ഒപ്പും വെവ്വേറെ
8:00 AM
ശോഭയുമായി ഒരു ഭിന്നതയും ഇല്ല; യുവമോർച്ച കാലം തൊട്ട് ഒരുമിച്ച് പ്രവർത്തിച്ചവരെന്ന് സി കൃഷ്ണകുമാർ
ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയും ഇല്ലെന്ന് സി കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. പാർട്ടി ആരെ നിർത്തിയാലും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാത്ഥികളെ ഇന്ന് ദില്ലിയിൽ പ്രഖ്യാപിച്ചേക്കും
7:57 AM
ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ ഞങ്ങൾ ഇങ്ങോട്ട് പിടിക്കുകയാണെന്ന് സരിൻ, വൈകിട്ട് റോഡ് ഷോ
'ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ ഞങ്ങൾ ഇങ്ങോട്ട് പിടിക്കുകയാണ്' എന്ന് സരിൻ, പ്രഭാത സവാരിക്കിടെയാണ് സരിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തുന്ന സരിൻ, വൈകിട്ട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ട മൈതാനി വരെ പ്രത്യേക റോഡ് ഷോ നടത്തും.
7:50 AM
രാഹുല്‍ മാങ്കൂട്ടത്തിൽ അതിരാവിലെ മേലാമുറി പച്ചക്കറി മാർക്കറ്റിൽ , ഒപ്പം ഷാഫിയും
പാലക്കട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിൽ അതിരാവിലെ മേലാമുറി പച്ചക്കറി മാർക്കറ്റിൽ എത്തി വോട്ട് ചോദിക്കുകയാണ്. ആറരയോടെ കോട്ട മൈതാനത്ത് പ്രഭാത സവാരിക്കാരെ കാണാൻ ചേരും. രാഹുലിനൊപ്പം ഷാഫി പറമ്പിലും ഉണ്ട്.
10:41 PM IST:
'അന്വേഷണവുമായി സഹകരിക്കുന്നില്ല, പല ചോദ്യങ്ങൾക്കും മറന്നുപോയെന്ന് മറുപടി'; സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ
8:56 PM IST:
പാലക്കാട് സി കൃഷ്ണകുമാർ, പ്രിയങ്കയെ നേരിടാൻ നവ്യ, ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി
7:51 PM IST:
ചേലക്കരയിലെ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് എന്താവും? മൂന്ന് മുന്നണികളുടെയും പ്രതിനിധികൾ പറയുന്നു..
6:38 PM IST:
'പഴയ കോൺഗ്രസ് ആണെങ്കിലും കുഴപ്പമില്ല, നല്ലൊരു സ്ഥാനാർത്ഥി, 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സരിൻ ജയിക്കും', പി സരിന്റെ റോഡ്ഷോയിൽ പ്രതീക്ഷയോടെ എൽഡിഎഫ് പ്രവർത്തകർ
4:16 PM IST:
നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം, പക്ഷേ പിപി ദിവ്യയെയും അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ; ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് ഏത് സംഘടനാ എടുത്താലും അത് അംഗീകരിക്കില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി..
4:14 PM IST:
'കയ്യടിച്ച് പോയിട്ട് കാര്യമില്ല, പണിയെടുക്കണം... ഖുശ്ബു വരുന്നതെന്തിനാ? ഇത് സൗന്ദര്യമത്സരത്തിനല്ല...'; സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി കെ ബഷീറിന്റെ പ്രസംഗം.
2:48 PM IST:
നവീൻ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണിത്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻറെ മകൻ ഗിരീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇവർ തമ്മിൽ കണ്ടുമുട്ടിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസിൽ കുടുക്കാനാണ്.
2:27 PM IST:
കണ്ണൂര്‍ കളക്ടറേറ്റിൽ യുവജനസംഘടനകളുടെ പ്രതിഷേധം. കളക്ടര്‍ രാജിവച്ച് പുറത്തുപോകണമെന്നാവശ്യപ്പെട്ട് കെഎസ്യു പ്രതിഷേധിച്ചു.
11:18 AM IST:
നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുപ്പ് ആരംഭിച്ചു.
11:07 AM IST:
എഡിഎം നവീൻ ബാബുവിന്റെ മരണം ദൌർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്ന് ജില്ലാ കളക്ടർ പ്രതികരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുൺ കെ വിജയൻ പ്രതികരിക്കുന്നത്.
8:41 AM IST:
നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം? പരാതിയിലെ പ്രശാന്തന്റെ ഒപ്പ് വ്യാജം, പാട്ടക്കരാറിലും പരാതിയിലും പേരും ഒപ്പും വെവ്വേറെ
8:00 AM IST:
ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയും ഇല്ലെന്ന് സി കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. പാർട്ടി ആരെ നിർത്തിയാലും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാത്ഥികളെ ഇന്ന് ദില്ലിയിൽ പ്രഖ്യാപിച്ചേക്കും
7:57 AM IST:
'ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ ഞങ്ങൾ ഇങ്ങോട്ട് പിടിക്കുകയാണ്' എന്ന് സരിൻ, പ്രഭാത സവാരിക്കിടെയാണ് സരിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തുന്ന സരിൻ, വൈകിട്ട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ട മൈതാനി വരെ പ്രത്യേക റോഡ് ഷോ നടത്തും.
7:52 AM IST: