Trending videos: ദിവ്യ എവിടെ ? സംരക്ഷിക്കുന്നതാര് ? , കെട്ടിയിട്ട് കവര്‍ച്ചയിലെ ട്വിസ്റ്റ്

ജമ്മു കശ്മീരിലെ സോനംമാര്‍ഗിലെ ഭീകരാക്രമണത്തിൽ മിരിച്ചവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന വാര്‍ത്തയും അതിരാവിലെ തന്നെ എത്തുന്നു. അതേസമയം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവും അതിനോടനുബന്ധിച്ചുള്ള പ്രതികരണങ്ങളും എത്തുന്നു. അതിരാവിലെ തന്നെ വാര്‍ത്തകളാൽ നിറഞ്ഞ ദിവസത്തെ പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ട്രെൻഡിങ് വീഡിയോകളിലേക്ക്....

8:31 PM

ഉപതെരഞ്ഞെടുപ്പ് ആവേശം ദില്ലിയിലും ; പ്രിയങ്കക്കായി ദില്ലിയിലും പോസ്റ്ററുകൾ

വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശം ദില്ലിയിലും ; പ്രിയങ്കക്കായി ദില്ലിയിലും പോസ്റ്ററുകൾ ; ഉത്തരേന്ത്യയിലെ പ്രവർത്തകരും വയനാട്ടിലേക്ക്

8:30 PM

ഷാഫി പറമ്പില്‍ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ്

ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. പാലക്കാട്ടെ പ്രചാരണം ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മതിയെന്നും സ്വന്തം നിലയിൽ പ്രചാരണം വേണ്ടെന്നുമാണ് നിർദേശം.

7:22 PM

സതീശന്റെ അത്ര ബുദ്ധിയും അത്ര പൊട്ടത്തരവും തനിക്കില്ലെന്ന് പിവി അന്‍വര്‍

പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നല്‍കാന്‍ ആരുടെയും അച്ചാരം വേണ്ട, വേണമെങ്കില്‍ പ്രചാരണത്തിനും ഇറങ്ങുമെന്ന് പിവി അന്‍വര്‍

7:21 PM

മൊഴി നല്‍കുവാന്‍ എത്തിയ പ്രശാന്തന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി

കണ്ണൂര്‍ സ്റ്റേഷനില്‍ പ്രശാന്തന്‍ മൊഴി നല്‍കാന്‍ എത്തി, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല

1:42 PM

എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഖാലിസ്ഥാൻ നേതാവിന്റെ ഭീഷണി

എയർ ഇന്ത്യ വിമാനങ്ങൾ അന്താരാഷ്ട്ര സർവീസ് നടത്താൻ പാടില്ല; വിമാനങ്ങൾ തകർക്കുമെന്ന് ഖാലിസ്ഥാൻ നേതാവിന്റെ ഭീഷണി

1:40 PM

ഷാഫി പറമ്പിലിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റതായി പരാതി

ഷാഫി പറമ്പിലിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റതായി പരാതി; പിന്നിൽ ഷാഫിയെ അനുകൂലിക്കുന്ന വിഭാഗമെന്ന് ശ്രീജിത്ത് നെന്മാറ

1:38 PM

'അൻവർ സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതി, ഒരു ഉപാധിക്കും തയ്യാറല്ല'

അൻവർ സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതി, ഒരു ഉപാധിക്കും തയ്യാറല്ല' വി.ഡി സതീശൻ

11:31 AM

പ്രശാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിടും'

'പ്രശാന്ത് നിലവിൽ സർക്കാർ ഉദ്യോഗസ്ഥനല്ല, പ്രശാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിടും' മന്ത്രി വീണ ജോർജ്ജ്

10:49 AM

പാലക്കാട് ശോഭ സുരേന്ദ്രന് അനുകൂലമായുള്ള പോസ്റ്ററുകൾ കത്തിച്ച നിലയിൽ

 

പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ശോഭ സുരേന്ദ്രന് അനുകൂലമായുള്ള പോസ്റ്ററുകൾ കത്തിച്ച നിലയിൽ 

10:49 AM

'ഷാഫി പറമ്പിൽ ഏകപക്ഷീയമായി പെരുമാറുന്നു എന്ന് പറയുന്നത് ശരിയല്ല'

 'ഷാഫി പറമ്പിൽ ഏകപക്ഷീയമായി പെരുമാറുന്നു എന്ന് പറയുന്നത് ശരിയല്ല, വിവാദങ്ങൾ ശ്രദ്ധിക്കാതെ പ്രചാരണവുമായി മുന്നോട്ട് കൊണ്ടുപോകും' രാഹുൽ മാങ്കൂട്ടത്തിൽ

10:48 AM

കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ ആക്രമണം

കൊൽക്കത്തിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ ആക്രമണം, കുപ്പികളും ചെരുപ്പും വലിച്ചെറിഞ്ഞ് മുഹമ്മദൻസ് ആരാധകർ, പരാതി നൽകി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്

8:03 AM

അമ്പട കള്ളാ.. കോഴിക്കോട് കാറിൽ യുവാവിനെ കെട്ടിയിട്ട് പണം കവർന്നെന്ന പരാതിയിൽ ട്വിസ്റ്റ്

അമ്പട കള്ളാ.. കോഴിക്കോട് കാറിൽ യുവാവിനെ കെട്ടിയിട്ട് പണം കവർന്നെന്ന പരാതിയിൽ ട്വിസ്റ്റ്, കവർച്ചയുടെ സൂത്രധാരൻ പരാതിക്കാരൻ തന്നെ, ഒരാൾ പിടിയിൽ

8:02 AM

ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് അൻവർ

ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പി.വി അൻവർ; ഡീൽ അംഗീകരിക്കുമോ കോൺഗ്രസ്?

8:01 AM

പി പി ദിവ്യ എവിടെ ? സംരക്ഷിക്കുന്നതാര് ?

ADM നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്, ദിവ്യക്ക് പാർട്ടി സംരക്ഷണമെന്ന ആരോപണം ശക്തം, മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

7:56 AM

'രമ്യാ ഹരിദാസിനെ ഇവിടെ കണ്ടിട്ട് പോലുമില്ല'

 

അരയും തലയും മുറുക്കി മുന്നണികൾ; അന്‍വറിന്‍റെ അടവ് പ്രതിഫലിക്കുമോ? ചേലക്കരയിലെ ട്രെന്‍ഡ് ആര് സെറ്റ് ചെയ്യും?

7:47 AM

ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ബാരാമുള്ളയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി