കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല, നിര്‍ബന്ധിത മതപരിവര്‍ത്തനവും നടക്കുന്നു; തുഷാര്‍ വെള്ളാപ്പള്ളി

By Web Team  |  First Published May 22, 2022, 8:39 AM IST

ചില മതങ്ങളിൽപെട്ടവർ നിർബന്ധിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 


ഇടുക്കി: കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് (Love Jihad) ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ചില മതങ്ങളിൽപെട്ടവർ നിർബന്ധിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.  ഇടുക്കി എൻആർ സിറ്റിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

ഒരു വിഭാഗത്തിൽ പെട്ടവർ മാത്രം അല്ല ഇത്തരം പ്രവർത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനസുരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ പറഞ്ഞു.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്‍റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നാലെയാണ് ലൗ ജിഹാദം വിവാദം വീണ്ടും കേരളത്തിൽ ച‍ർച്ചയായത്. ഇതിന് പിന്നാലെ ലൗ ജിഹാദ് വിവാദത്തിൽ കേരള സ‍ർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോ‍ർട്ട് തേടിയിരുന്നു. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ‍ർക്കാരിനോട് റിപ്പോർട്ട് തേടിയത്. 
 

Latest Videos

click me!