പൂരാവേശത്തിനിടെ ആ സസ്പെന്‍സ് പുറത്ത്! കുടമാറ്റത്തിലെ തിരുവമ്പാടിയുടെ സര്‍പ്രൈസ് കുട 'ചന്ദ്രയാൻ'

By Web Team  |  First Published Apr 19, 2024, 11:54 AM IST

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ ദൗത്യത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ചന്ദ്രയാൻ കുട ആയിരിക്കും കുടമാറ്റത്തിന്‍റെ ഏറ്റവും ഒടുവിലായി തിരുവമ്പാടി വിഭാഗം അവതരിപ്പിക്കുക


തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍ അലിഞ്ഞുചേരുന്നതിനിടെ പൂരപ്രേമികള്‍ക്ക് ആവേശമായി ആ സസ്പെന്‍സും പുറത്തായിരിക്കുകയാണ്. എല്ലാ പൂരത്തിനും തിരുമ്പാടിയും പാറമേക്കാവും സര്‍പ്രൈസ് കുടകള്‍ കുമാറ്റത്തിൽ അവതരിപ്പിക്കാറുണ്ട്. ഇത്തവണയും കുടമാറ്റത്തില്‍ എന്തൊക്കെ സര്‍പ്രൈസുകളും സസ്പെന്‍സുകളുമായിരിക്കും ഇരു ദേവസ്വങ്ങളും ഒരുക്കിയിരിക്കുന്നതെന്നതിന്‍റെ ആകാംക്ഷയിലാണ് പൂരപ്രേമികള്‍.

കുടമാറ്റത്തില്‍ തിരുവമ്പാടി വിഭാഗത്തിന്‍റെ ഏറ്റവും അവസാനത്തെ കുട ഏതായിരിക്കുമെന്ന സസ്പെന്‍സ് ആണിപ്പോള്‍ പുറത്തായിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ ദൗത്യത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ചന്ദ്രയാൻ കുട ആയിരിക്കും കുടമാറ്റത്തിന്‍റെ ഏറ്റവും ഒടുവിലായി തിരുവമ്പാടി വിഭാഗം അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം പാറമേക്കാവ് വിഭാഗവും സര്‍പ്രൈസ് കുടകള്‍ അവതരിപ്പിക്കും. പൂരത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ കൂടമാറ്റത്തിനായി കാത്തിരിക്കുകയാണ് പൂര പ്രേമികള്‍. ഇന്ന് വൈകിട്ടാണ് കുടമാറ്റം.

Latest Videos

സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും, ഇപ്പോള്‍ തുഷാറിന് പിന്തുണ

 

click me!