ശ്വാസ തടസത്തെ തുടർന്ന് ചികിത്സ തേടിയ കുമാരന്‍റെ സ്രവ പരിശോധന നടത്തിയപ്പോൾ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തമല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂരില്‍ കഴിഞ്ഞ 7-ാം തിയ്യതി ശ്വാസ തടസത്തെ തുടർന്ന് മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്‍റേത് കൊവിഡ് മരണമായിരുന്നെന്നത് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. 87 കാരനായ കുമാരൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന്‍റെ ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ഫലം വന്ന ദിവസം രാത്രിയിലാണ് കുമാരന്‍ മരിച്ചത്. പിറ്റേ ദിവസം വന്ന കണക്കുകളില്‍ കുമാരന്‍റേത് കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തമല്ല.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
undefined
അതേ സമയം ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13185 പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയിൽ 179 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.