പാർക്കിങ് ഫീസ് ഈടാക്കിയാൽ മാൾ തന്നെ പൂട്ടിക്കുമെന്ന് മേയർ; അനധികൃത ഫീ പിരിച്ച തൃശൂർ ഹൈലൈറ്റ് മാളിനെതിരെ നടപടി

തൃശ്ശൂരിലെ ഹൈലൈറ്റ് മാളിൽ പാർക്കിങ് ഫീ പിരിക്കുന്നത് മേയർ എം.കെ വർഗീസ് തടഞ്ഞു

Thrissur Mayor stops Parking fee collection at hilite mall thrissur

ദില്ലി: കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് മേയർ എം.കെ വർഗീസെത്തി തട‌ഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്നാണ് മേയറും കോർപറേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയത്. മാളിൽ നിയമം ലംഘിച്ച പണം വാങ്ങി പാർക്കിംഗ് നടത്തുന്നതായി കണ്ടെത്തിയതിന് പിന്നാലെ പാർക്കിങ് ഫീസ് പിരിക്കാൻ ആകില്ലെന്ന് മേയർ മാൾ അധികൃതരോട് വ്യക്തമാക്കി. പിന്നീട് മേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പാർക്കിങ് ഏരിയയിൽ നിന്ന് വാഹനങ്ങൾ തുറന്നുവിട്ടു. ഇനി പാർക്കിംഗ് ഫീസ് പിരിച്ചാൽ മാൾ പൂട്ടിക്കുമെന്നും മേയർ പ്രതികരിച്ചു.

Latest Videos

vuukle one pixel image
click me!