വള്ളം മറിഞ്ഞ് 3 യുവാക്കൾ അപകടത്തിൽപെട്ടു, രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു, കാണാതായ യുവാവിനായി തെരച്ചിൽ

By Web Team  |  First Published Jul 23, 2023, 11:37 PM IST

കാണാതായ നെടുപുഴ സ്വദേശി ആഷിക്കിനായി രണ്ട് മണിക്കൂറിലധികം  തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
 


തൃശ്ശൂര്‍: പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് യുവാക്കളില്‍  രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പാലക്കല്‍ സ്വദേശി ആഷിക്, നെടുപുഴ സ്വദേശി നീരജ് എന്നിവരാണ് രക്ഷപ്പെട്ടത്. കാണാതായ നെടുപുഴ സ്വദേശി ആഷിക്കിനായി രണ്ട് മണിക്കൂറിലധികം  തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

തൃശ്ശൂരില്‍ നിന്നുള്ള സ്കൂബാ ടീമിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. കാണാതായ ആഷിക്കിനായി നാളെ രാവിലെ തെരച്ചില്‍ പുനരാരംഭിക്കും. തൃശ്ശൂര്‍ - ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നുള്ള സ്കൂബാ ടീമും, എന്‍.ഡി.ആര്‍.എഫ് സംഘവും നാളെ തെരച്ചിലില്‍ പങ്കെടുക്കും. ഇന്ന് വെെകീട്ട് ആറോടെയായിരുന്നു അപകടം. പനമുക്ക്  പുത്തന്‍വെട്ടിക്കായല്‍ വഴിയിലുള്ള  വലിയ കോള്‍ പാടത്തിന്  നടുവിലായാണ്  വള്ളം മറിഞ്ഞത്. കാണാതായ ആഷിക്കിന് നീന്തല്‍ വശമില്ലാത്തതിനാല്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

Latest Videos

 

Read  More: ഒരേപോലെയുള്ള വസ്ത്രങ്ങളില്‍ സൗഭാഗ്യയും മകളും; ചിത്രങ്ങള്‍

click me!