ലൈം​ഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും; അപകടനില തരണം ചെയ്തു

By Web Team  |  First Published Dec 27, 2023, 9:25 AM IST

കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ 77കാരൻ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 


പാലക്കാട്: ലൈം​ഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തതായി പൊലീസ്. കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ 77കാരൻ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച്‌ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest Videos

undefined

തലശേരിക്കാർക്ക് ഇത് നിസാരം! റസീനയുടെ തല്ലുമാല എപ്പിസോഡുകൾ; കാക്കിയെ തൊട്ടപ്പോൾ കിട്ടിയത് 'എട്ടിന്റെ പണി'

https://www.youtube.com/watch?v=Ko18SgceYX8

click me!