പടന്നക്കാട് നടന്ന അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്
കാസര്‍കോട്: പടന്നക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കണിച്ചിറ സ്വദേശികൾ സഞ്ചരിച്ച കാറിലുണ്ടായിരുന്ന കുട്ടികളായ സൈൻ റൊമാൻ (9) ലെഹക്ക് സൈനബ് (12) എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാർ, കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരുക്കേറ്റ സുഹറ, ഫായിസ് അബൂബക്കർ, ഷെറിൻ ലത്തീഫ്, മിസ്അബ് എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂർ പെരളശ്ശേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. സ്വകാര്യ ബസ്സിനു പിറകിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. എട്ടു പേർക്ക് പരുക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ ചാഴൂർ കോലോം വളവിന് സമീപം ബസ്റ്റോപ്പ് വളവിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. തൃശ്ശൂർ പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരൻ 44 വയസ്സുള്ള സോണിയാണ് മരിച്ചത്. സോണിയുടെ മകൻ 14 വയസ്സുള്ള ആൻ്റണിയെ പരുക്കുകളോടെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്.