കണ്ണൂരിൽ പൊട്ടിത്തെറി ശബ്ദം, നാട്ടുകാർ പൊലീസിനെ വിളിച്ചു; വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

By Web Team  |  First Published Dec 20, 2024, 1:34 PM IST

കണ്ണൂരിൽ വീടിന്റെ ടെറസിൽ നിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെത്തി


കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചത്. പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്. പിന്നാലെ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് ബിജെപി പ്രവർത്തകനായിരുന്ന ഇയാൾ പിന്നീട് സിപിഎമ്മിൽ ചേർന്നിരുന്നു. ഇപ്പോൾ സിപിഎം പ്രവർത്തകനാണ്. 

Latest Videos

click me!