3 മക്കളേയും കേൾക്കും, ശേഷം തീരുമാനം; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിൽ ചർച്ച നടക്കും

By Web Team  |  First Published Sep 25, 2024, 6:59 AM IST

ഇന്ന് ഉപദേശക സമിതിക്ക് മുന്നിൽ ഹാജരായി നിലപാട് വ്യക്തമാക്കാൻ മൂന്ന് മക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേൾക്കും. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവരുൾപ്പെട്ടതാണ് ഉപദേശകസമിതി. 
 


കൊച്ചി: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനത്തിൽ എത്താൻ നടപടികൾ തുടങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നിൽ ഹാജരായി നിലപാട് വ്യക്തമാക്കാൻ മൂന്ന് മക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേൾക്കും. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവരുൾപ്പെട്ടതാണ് ഉപദേശകസമിതി. 

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്നാണ് അച്ഛൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകൻ എംഎൽ സജീവനും മകൾ സുജാതയും പറയുന്നു. അങ്ങനെയൊരു കാര്യം അച്ഛൻ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്കരിക്കണമെന്നും ഇളയമകൾ ആശയും വാദിക്കുന്നു. ഈ വ്യത്യസ്താഭിപ്രായങ്ങൾ പരിശോധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിനോട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. 

Latest Videos

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രി, അന്വേഷണത്തിൽ ഇന്ന് തീരുമാനം

https://www.youtube.com/watch?v=Ko18SgceYX8

click me!