ദേവഗൗഡയുടെ വെളിപ്പെടുത്തല്‍: വെട്ടിലായി സിപിഎം, അവസരം മുതലെടുത്ത് യു ഡി എഫ്

By R Ajay Ghosh  |  First Published Oct 20, 2023, 2:10 PM IST

ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ് സിപിഎം. സിപിഎം-ബിജെപി ബാന്ധവം എന്ന കാലങ്ങളായുള്ള യുഡിഎഫിന്റെ ആരോപണത്തിന് ബലം പകരുന്നതാണ് വെളിപ്പെടുത്തൽ.  - ഏഷ്യാനെറ്റ് ന്യൂസ് റീജിയനല്‍ എഡിറ്റര്‍  ആര്‍ അജയ് ഘോഷിന്റെ അവലോകനം


ദേവഗൗഡയുടെ വെളിപ്പെടുത്തൽ മന്ത്രി കെ കൃഷ്ണൻ കുട്ടിയടക്കമുള്ള നേതാക്കൾ നിഷേധിച്ചെങ്കിലും അണിയറയിൽ എന്തോ ചർച്ച നടന്നിട്ടുണ്ടെന്ന പ്രതീതിയാണ് ഇടതു മുന്നണിക്കുള്ളിൽ ഉള്ളത്. അതിന് കാരണങ്ങളും പലതുണ്ട്- ഏഷ്യാനെറ്റ് ന്യൂസ് റീജിയനല്‍ എഡിറ്റര്‍  ആര്‍ അജയ് ഘോഷിന്റെ അവലോകനം

തിരുവനന്തപുരം: ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ് സിപിഎം. ജെഡിഎസിനോട് മൃദുസമീപനം സ്വീകരിച്ചത് തെറ്റാണെന്ന അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്. അതേസമയം സിപിഎം-ബിജെപി ബാന്ധവം എന്ന കാലങ്ങളായുള്ള യുഡിഎഫിന്റെ ആരോപണത്തിന് ബലം പകരുന്നതാണ് എച്ച്ഡി ദേവഗൗഡയുടെ വെളിപ്പെടുത്തൽ.  
ഇത് വരും നാളുകളിലും ഇടതുമുന്നണിക്ക് തലവേദനയാകുമെന്നുറപ്പാണ്. ദേവഗൗഡയുടെ വെളിപ്പെടുത്തൽ മന്ത്രി കെ കൃഷ്ണൻ കുട്ടിയടക്കമുള്ള നേതാക്കൾ നിഷേധിച്ചെങ്കിലും അണിയറയിൽ എന്തോ ചർച്ച നടന്നിട്ടുണ്ടെന്ന പ്രതീതിയാണ് ഇടതു മുന്നണിക്കുള്ളിൽ ഉള്ളത്. അതിന് കാരണങ്ങളും പലതുണ്ട്. 

Latest Videos

undefined

ഇതാദ്യമായല്ല ജെഡിഎസ് വേറൊരു പാർട്ടിയുമായി സഖ്യത്തിലാകുന്നത്. ദൾ പാർട്ടികൾ പല പ്രാവിശ്യം പിളരുകയും പല പാർട്ടികളിൽ ലയിക്കുകയും ചെയ്ത സാഹചര്യങ്ങളിൽ കൃത്യമായ നിലപാട് പ്രഖ്യാപിച്ച് ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കാൻ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ എൻസിപി ദേശീയ നേതൃത്വം എടുത്ത നിലപാടിൽ പ്രതിഷേധം അറിയിച്ച് ഇടതുമുന്നണി യോഗത്തിൽ നിന്നും എൻസിപിയെ ഇറക്കി വിട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാൽ ജെഡിഎസിനോട് സിപിഎം പതിവില്ലാത്ത മൃദുസമീപനമാണ് സ്വീകരിക്കുന്നത്. എൻഡിഎ മുന്നണിയിൽ അംഗമായ പാർട്ടിയുടെ പ്രതിനിധി സിപിഎം മന്ത്രിസഭയിൽ അംഗമായിരിക്കുന്ന സാഹചര്യമുണ്ടായിട്ടും ജെഡിഎസിന് തീരുമാനമെടുക്കാൻ ധാരാളം സമയം നൽക്കുന്നത് സംശയം ഉയർത്തുന്നുണ്ട്. മുന്നണിയോഗത്തിലും ഇത് സംബന്ധിച്ച ചർച്ച നടന്നിട്ടില്ല.

Also Read: ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫ്: മുഖ്യമന്ത്രിയെ ബിജെപി ഭയപ്പെടുത്തി നിർത്തിയെന്ന് പ്രതിപക്ഷ നേതാവ്

അതേസമയം അവസരം പൂർണ്ണമായി മുതലെടുക്കുകയാണ് യുഡിഎഫ്. ലാവ്ലിൻ കേസിലടക്കം ഒത്തു തീർപ്പ് ആരോപണങ്ങളുയർത്തി പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന നേതാക്കളും എന്ത് പറയുമെന്നാണ് ഇനി അറിയേണ്ടത്. അടുത്തൊന്നും ദേവഗൗഡയും പിണറായിയും തമ്മിൽ ചർച്ച നടന്നിട്ടില്ല. ടെലിഫോണിൽ സംഭാഷണം നടന്നുവെന്ന കാര്യത്തിൽ വ്യക്തതയുമില്ല എന്തായലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയാകുമെന്ന് ഉറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!