യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ജില്ലാകമ്മിറ്റി; പണം തട്ടിയെന്ന പരാതിയിൽ കഴമ്പുണ്ട്,സസ്പെൻഷൻ

By Web TeamFirst Published Sep 13, 2024, 6:38 AM IST
Highlights

പണപ്പിരിവ് സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡി സി സി പ്രസി‍ഡന്‍റ് കെ പ്രവീണ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പിരിവ് നടത്തി പണം തട്ടിയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന നടപടിയുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. യൂത്ത് കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ പരാതിയില്‍ കുറ്റാരോപിതനായ പാര്‍ട്ടി പ്രവര്‍ത്തകനെ ഡിസിസി പ്രസിഡന്‍റ് സസ്പെന്‍റ് ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. പണപ്പിരിവ് സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡി സി സി പ്രസി‍ഡന്‍റ് കെ പ്രവീണ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ കെഎസ്‍യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്‍റെ നിര്‍ദേശ പ്രകാരം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അശ്വിന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനസ് എന്നിവര്‍ പിരിവ് നടത്തി പണം വകമാറ്റിയെന്നായിരുന്നു പരാതി ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡല് പ്രസിഡന്‍റ് അമല്‍ ദിവാനന്ദ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷനെയും വെച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കോഴിക്കോടെത്തി അന്വേഷണം നടത്തിയ ശേഷം പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് തടിയൂരി. എന്നാല്‍ ചേളന്നൂരിലെ പണപ്പിരിവ് സംബന്ധിച്ച പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയ കോഴിക്കോട് ഡിസിസി നേതൃത്വം ചേളന്നൂരിലെ പ്രവര്‍ത്തകനായ അനസിനെ സസ്പെന്‍റ് ചെയ്തു.

Latest Videos

സംസ്ഥാന നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തള്ളിയ പരാതിയില്‍ ഡിസിസി നടപടി സ്വീകരിച്ചതോടെ വെട്ടിലായിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിലും പരാതിക്കാര്‍ക്കൊപ്പം നിന്ന യൂത്ത് കോണ്‍ഗ്രസ് എലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് ആഷികിനെ ജാഗ്രതക്കുറവ് കാട്ടിയെന്ന് പറഞ്ഞ് സംസ്ഥാന നേതൃത്വം സസ്പെന്‍റ് ചെയ്തിരുന്നു. ഇത് യൂത്ത് കോണ്‍ഗ്രസിൽ തന്നെ വലിയ വിമര്‍ശനത്തിന് വഴി വെച്ചതിന് പിന്നാലെയാണ് ഡിസിസി നേതൃത്വത്തിന്‍റെ ഇടപെടല്‍.

അൻവറിന് പിന്നിൽ ബാഹ്യശക്തികളെന്ന് എഡിജിപി; ​ഗൂഢാലോചനയെന്ന് മൊഴി നൽകി, വീണ്ടും മൊഴിയെടുക്കും

https://www.youtube.com/watch?v=Ko18SgceYX8

click me!