പുതുവ‍‍ര്‍ഷത്തലേന്ന് വയനാട്ടിൽ 20,000 പേരുടെ ബോച്ചെ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍; സ്റ്റേ ചെയ്ത് ഹൈക്കോടതി

By Web Team  |  First Published Dec 20, 2024, 9:21 PM IST

പരിപാടിക്ക് അനുമതി നൽകരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നൽകി. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകള്‍ അകലെയാണ് 20,000 പേർ പങ്കെടുക്കുമെന്ന പരിപാടി പ്രഖ്യാപിച്ചത്. 


കൊച്ചി: ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്തുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെൽ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംബന്ധിച്ച് ജില്ല കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിപാടിക്ക് അനുമതി നൽകരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നൽകി. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകള്‍ അകലെയാണ് 20,000 പേർ പങ്കെടുക്കുമെന്ന പരിപാടി പ്രഖ്യാപിച്ചത്. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് സർക്കാർ സംവിധാനങ്ങളുടെ അനുമതി ഇല്ലാതെ പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. 

ചുമത്തിയത് 5 വകുപ്പുകൾ, 7വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!