ഇവിടുത്തെ റേഷൻ കടയും തൊഴിലാളി ലയവും അരിക്കൊമ്പൻ തകർത്തിരുന്നു.
മൂന്നാർ: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ആനയിറങ്കൽ സന്ദർശിച്ചു. ഇവിടുത്തെ റേഷൻ കടയും തൊഴിലാളി ലയവും അരിക്കൊമ്പൻ തകർത്തിരുന്നു. പ്രദേശത്ത് ജനപ്രതിനിധികളുമായും ജനങ്ങളുമായും വിദഗ്ധ സമിതി സംസാരിച്ചു . കുംകികളെ തളച്ചിരിക്കുന്ന സ്ഥലമായ സിമൻറ് പാലവും സമിതി സന്ദർശിച്ചു വരികയാണ്. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് വിദഗ്ധ സമിതി അംഗങ്ങള്‍ ഇവിടെയെത്തിയത്.
undefined
അരിക്കൊമ്പനെ ഉൾവനത്തിലേക്ക് മാറ്റണമെന്നതിൽ ചർച്ച നടത്തും. കൂടുതൽ ശാസ്ത്രീയ റിപ്പോർട്ടുകൾ പരിശോധിക്കും. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ.
അരിക്കൊമ്പൻ ദൗത്യത്തിന് താൽക്കാലിക വിലക്ക്; ആനയിറങ്കലില്‍ അടിച്ചുപൊളിച്ച് കോന്നി സുരേന്ദ്രനും കുഞ്ചുവും