'മരിക്കാൻ പോവാ, മര്യാദയോടെ ജീവിക്കുന്നെയാരുന്നു'; പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Web Team  |  First Published Nov 3, 2024, 12:56 PM IST

മരിക്കാൻ പോകുന്നതിന് മുമ്പ് ചെയ്ത വീഡിയോയിൽ പൊലീസ് തന്നെ പോക്സോ കേസിൽ പെടുത്തിയെന്ന് രതിൻ പറയുന്നുണ്ട്.


കല്‍പ്പറ്റ: പനമരം അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം ചേരിയംകൊല്ലി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിന്‍ (24) ആണ് മരിച്ചത്. അഞ്ചുകുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറായ രതിനെ ഇന്നലെ അഞ്ച് മണി മുതലാണ് കാണാതായാതെന്ന് പറയുന്നു. ഈ സമയം മുതല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചു വരികയായിരുന്നു. പുഴയ്ക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയ സംശയത്തെ തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു. 

ഇന്നലെ നടത്തിയ തിരച്ചില്‍ ഇരുട്ട് കാരണം നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് രാവിലെ എട്ട് മണിയോടെ സിഎച്ച് റസ്‌ക്യൂ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിക്കുമെന്ന സൂചന ബന്ധുക്കള്‍ക്ക് നല്‍കിയതായും മരണം കാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും പനമരം പഞ്ചായത്ത് അഞ്ചുകുന്ന് വാര്‍ഡ് അംഗം ലക്ഷ്മി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മാങ്കാനി കോളനിയിലെ ബാലന്‍-ശാരദ ദമ്പതികളുടെ മകനാണ്. ഒരു സഹോദരിയുണ്ട്. വിവാഹിതയാണ്.

Latest Videos

ഈ യുവാവിനെ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ പൊലീസ് പിടിച്ചിരുന്നു. പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. അതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ചെയ്തതിന് ശേഷമാണ് യുവാവ് പുഴയില്‍ ചാടിയത്.

READ MORE: 'രാജി വെച്ചില്ലെങ്കിൽ കൊന്നുകളയും, ബാബ സിദ്ദിഖിയെ പോലെ'; യോഗി ആദിത്യനാഥിന് വധഭീഷണി

click me!