'രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവർ 'വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ്

By Web Team  |  First Published May 21, 2023, 11:43 AM IST

 രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാർ. അവർ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും മാർ ജോസഫ് പാംപ്ലാനി 
 


കണ്ണൂര്‍: വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി . രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവർ.ചിലർ പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവർ.കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് പരാമർശം.
രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാർ അവർ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും പാമ്പ്ലാനി പറഞ്ഞു

 

Latest Videos

'പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്നത് വർധിക്കുന്നു,പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ തുല്യ അവകാശം വേണം'

ബിഷപ്പ് പാംപ്ലാനിയെ കണ്ട് ബിജെപി ജില്ലാനേതൃത്വം; റബ്ബര്‍വില കൂട്ടണമെന്നത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും

click me!