'ഞാനൊരു അധ്യാപികയല്ലേ വിശ്വസിക്കൂ' എന്ന് ഡിവൈഎഫ്ഐ മുൻ നേതാവ്, 15 ലക്ഷം കൊടുത്തിട്ടും പറഞ്ഞ ജോലിയില്ല; കേസ്

By Web TeamFirst Published Oct 8, 2024, 4:42 PM IST
Highlights

സിപിസിആർഐയിൽ അസിസ്റ്റൻറ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി മുൻ അംഗമായ അധ്യാപികക്കെതിരെ കേസ്

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കാസര്‍കോട് കുമ്പളയില്‍ അധ്യാപികയ്ക്കെതിരെ കേസ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയാണ് ബല്‍ത്തക്കല്ലു സ്വദേശിയായ സച്ചിതാ റൈ. ഞാനൊരു അധ്യാപികയല്ലേ എന്നെ വിശ്വസിക്കൂ എന്നാണ് സച്ചിതാ റൈ പറഞ്ഞതെന്നും സിപിസിആർഐയിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു. 15 ലക്ഷം രൂപ ഒരുമിച്ച് തരാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ, ഗഡുക്കളായി തന്നാൽ മതിയെന്ന് പറഞ്ഞുവെന്നും ഇത് പ്രകാരം 15,05,796 രൂപ സച്ചിത റൈക്ക് നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നും യുവതി പറയുന്നു.

Latest Videos

ചിത്രം: പരാതിക്കാരി നിഷ്‌മിത

അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായ സച്ചിതയ്ക്കെതിരെ കുമ്പള പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമാന രീതിയില്‍ ഇവര്‍ മറ്റുപലരില്‍ നിന്നും പണം തട്ടിയതായി പൊലീസ് സംശയിക്കുന്നു. യുവതിക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!