ജുഡീഷ്യൽ അന്വേഷണം നീളില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും. ഉദ്യോഗസ്ഥ തല വീഴ്ചകൾ പരിശോധിക്കുന്നതായിരിക്കും. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും ബോട്ടപകടങ്ങളിൽ മുൻ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നടപ്പിലായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം നീളില്ലെന്ന് റിട്ട ജസ്റ്റിസ് വി.കെ.മോഹൻ. ജുഡീഷ്യൽ അന്വേഷണത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ അന്വേഷണം നീളില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും. ഉദ്യോഗസ്ഥ തല വീഴ്ചകൾ പരിശോധിക്കുന്നതായിരിക്കും. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും ബോട്ടപകടങ്ങളിൽ മുൻ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നടപ്പിലായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.
താനൂർ ബോട്ടപകടം ജസ്റ്റിസ് വി കെ മോഹനൻ അന്വേഷിക്കും; ബോട്ടുകള്‍ പരിശോധിക്കാന്‍ സ്പെഷ്യല്‍ സ്ക്വാഡ്
അതേസമയം, സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച്ച ഉണ്ടായിയെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടെന്ന് സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തില്‍ എസ്പി, ചീഫ് പോർട്ട് സർവേയർ എന്നിവരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, അമിത ലാഭം നേടാൻ ഇരുപത് ദിവസത്തോളം ബോട്ട് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സർവീസ് നടത്തി എന്നാണ് നാസറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ബോട്ടിന്റെ ഡെക്കിൽ പോലും ആളുകളെ കയറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. അതിനിടെ, അപകടത്തിൽപെട്ട ബോട്ടിന്‍റെ സ്രാങ്കിനെ പൊലീസ് പിടികൂടി. ലൈസൻസ് ഇല്ലാതെ ബോട്ട് ഓടിച്ച ഡ്രൈവർ ദിനേശനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
താനൂർ ബോട്ട് ദുരന്തം: പ്രതി നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിൽ