ക്ഷേത്രത്തിൽ ഷർട്ട് ആകാം ,മാറ്റം വേണം, സുകുമാരൻ നായരുടേത് മന്നത്തിന്‍റെ അഭിപ്രായമല്ലെന്ന് സ്വാമി സച്ചിദാനന്ദ

By Web Desk  |  First Published Jan 2, 2025, 5:22 PM IST

കേരളത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകണം.ഗുരുവിന്‍റെ  അനുയായി എന്ന നിലയിൽ അഭിപ്രായം പറയാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ശിവഗിരി മഠം പ്രസിഡന്‍റ്


തിരുവനന്തപുരം: ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കുന്നത് സംബന്ധിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി  സുകുമാരൻനായർ പറയുന്നത് മനത്തിന്‍റെ  അഭിപ്രായമല്ലെന്ന്
സ്വാമി സച്ചിദാനന്ദ പറഞ്ഞു.ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് പ്രവേശിക്കുന്നതിനെകുറിച്ച് മന്നം പറഞ്ഞിട്ടില്ല.അപ്പോൾ സുകുമാരൻ നായർ പറയുന്നത് സാമൂഹിക പരിഷ്കർത്താക്കൾ പറഞ്ഞ വാക്കുകൾ അല്ല.ഗുരുവിന്‍റെ  അനുയായി എന്ന നിലയിൽ അഭിപ്രായം പറയാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ശിവഗിരി മഠം പ്രസിഡന്‍റ് പറഞ്ഞു

കേരളത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകണം.ആന എഴുന്നള്ളിപ്പിന്നെ കുറിച്ച് കോടതി പറഞ്ഞു.ഗുരുവായൂർ ക്ഷേത്രത്തിൽ കയറാൻ യേശുദാസ് കാത്തു നിൽക്കുകയാണ്.യേശുദാസിനെ പോലൊരു സാത്വികന് പ്രവേശനം നൽകിയില്ലെങ്കിൽ പിന്നെ ആർക്കു നൽകാനാണെന്നും അദ്ദേഹം ചോദിച്ചു

Latest Videos

മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരൻ നായർ; ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം തെറ്റ്

click me!