'കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ആദ്യ കവർച്ചക്കായി മാപ്രാണത്ത്'; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

By Web Team  |  First Published Oct 6, 2024, 10:58 AM IST

ചാലക്കുടി പോട്ട ഭാഗത്താണ് കാർ പുറത്തിറക്കിയത്. ഒരുമണിയോടെ ആദ്യ കവർച്ചക്കായി മാപ്രാണത്തേക്ക് പോയി. മൂന്നാമത്തെ കവർച്ചയും പൂർത്തിയാക്കിയപ്പോഴേക്കും കണ്ടെയ്നർ ലോറി ചാലക്കുടിയിൽ നിന്ന് മണ്ണുത്തി മുടിക്കോടെത്തി. മുടിക്കോട് വെച്ചാണ് കണ്ടെയ്ന‍ർ ലോറിയിലേക്ക് വീണ്ടും കാർ കയറ്റുന്നതെന്നും മൊഴി നൽകി


തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കയറ്റിയെന്നും 26 ന് കേരളത്തിലേക്ക് എത്തിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. 

ചാലക്കുടി പോട്ട ഭാഗത്താണ് കാർ പുറത്തിറക്കിയത്. ഒരുമണിയോടെ ആദ്യ കവർച്ചക്കായി മാപ്രാണത്തേക്ക് പോയി. മൂന്നാമത്തെ കവർച്ചയും പൂർത്തിയാക്കിയപ്പോഴേക്കും കണ്ടെയ്നർ ലോറി ചാലക്കുടിയിൽ നിന്ന് മണ്ണുത്തി മുടിക്കോടെത്തി. മുടിക്കോട് വെച്ചാണ് കണ്ടെയ്ന‍ർ ലോറിയിലേക്ക് വീണ്ടും കാർ കയറ്റുന്നതെന്നും മൊഴി നൽകി. കൊള്ള മുതൽ പലപ്പോഴും റമ്മി കളിച്ച് കളഞ്ഞു കുളിച്ചെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ റമ്മി കളിച്ചു പണം കളഞ്ഞെന്ന പ്രതികളുടെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. 

Latest Videos

undefined

അതേസമയം, കൊള്ളക്ക് ഉപയോഗിച്ച കാർ അസർ അലി എന്ന പ്രതി വാങ്ങിയതാണ്. തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കാലിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആളാണ് അസർ അലി. 

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

https://www.youtube.com/watch?v=Ko18SgceYX8

click me!