കോഴിക്കോട് ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ, പിഴവ് ഡോക്ടർ അറിയുന്നത് രോഗി പറയുമ്പോൾ

By Web Team  |  First Published Feb 22, 2023, 4:08 PM IST

പിഴവ് ഡോക്ടർ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോൾ മാത്രമാണ്.


കോഴിക്കോട് : കാലുമാറി ശസ്ത്രക്രിയ നടത്തി സ്വകാര്യ ആശുപത്രിയുടെ ഗുരുതര അനാസ്ഥ. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് ​ഗുരുതരമായ പിഴവ് സംഭവിച്ചത്. ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പിഴവ് ഡോക്ടർ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോൾ മാത്രമാണ്.

തെറ്റ് പറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കൾ വ്യക്തമാക്കി.  ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരമൊരു ​ഗുരുതര പിഴവ് വരുത്തിയത്. കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ഒരു വ‌ർഷത്തിലധികമായി 60 കാരിയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്. ചികിത്സാ പിഴവിൽ ഡോക്ടർ പി. ബഹിർഷാൻ വിശദീകരണം നൽകിയിട്ടില്ല. 

Latest Videos

Read More : പ്രമേഹരോഗിയായ സ്ത്രീയുടെ പിത്താശയത്തില്‍ നിന്ന് നീക്കം ചെയ്തത് 1200 കല്ല്!

click me!