തൃശ്ശൂരിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൊല്ലം പൗരാവലിയുടെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
തൃശൂർ: തൃശൂരിലെ ജയം കുറിച്ച ജനങ്ങളെ നിന്ദിക്കലാണ് നിയമസഭയിൽ നടക്കുന്നതെന്ന് സുരേഷ് ഗോപി. തൃശ്ശൂരിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൊല്ലം പൗരാവലിയുടെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ''നിയമസഭ ഒരു ക്ഷേത്രമണ്. അവിടം മലിനമാക്കി. പൂരം ചുരണ്ടാനും മാതാവിന് വെച്ച കിരീടം ചുരണ്ടാനും ഒരു കൂട്ടർ നടക്കുന്നു. അവസാനം ചുരണ്ടി നോക്കാൻ പോലും അവശേഷിക്കാത്ത അവസ്ഥയിലേക്ക് നിങ്ങൾ പോകുമെന്നും ഇടത്, വലത് കക്ഷികളെ സുരേഷ് ഗോപി വിമർശിച്ചു. ഈ ക്രിമി കീടങ്ങളെ കുറിച്ച് സംസാരിക്കാൻ പോലും പാടില്ല, വിഷങ്ങളാണ്. നല്ലവർക്ക് മാത്രം നല്ലത് സംഭവിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു.