'സുരേഷ് ഗോപിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ക്ക് മാതൃക, ശോഭക്ക് ആലപ്പുഴയിൽ പ്രവര്‍ത്തിക്കുന്നതിന് തടസമില്ല'

By Web Team  |  First Published Jun 7, 2024, 8:13 AM IST

സുരേഷ് ഗോപിയുടെ മാതൃകയിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതാക്കൾ തൽപരരാകണം. ശോഭ സുരേന്ദ്രന് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു


കോഴിക്കോട്: തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയം ബിജെപി പ്രവർത്തകർക്ക് ആകെ മാതൃക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മണ്ഡലത്തിൽ തിരിച്ചടി നേരിട്ടാലും അവിടെത്തന്നെ നിന്ന് പ്രവർത്തിച്ചത് വഴിയാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വിജയം നേടാൻ കഴിഞ്ഞതെന്നും കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ മാതൃകയിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതാക്കൾ തൽപരരാകണം. ശോഭ സുരേന്ദ്രന് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജോസ് കെ മാണി എൽഡിഎഫിൽ പോയതിന് പകരം എൻഡിഐക്കൊപ്പം ചേർന്നിരുന്നു എങ്കിൽ കോട്ടയം പാർലമെൻറ് സീറ്റ് കയ്യിൽ ഇരിക്കുമായിരുന്നു. പത്മജയുടെ ബിജെപി പ്രവേശം തൃശ്ശൂരിൽ നേട്ടം ചെയ്തു. കൂടുതൽ പേർ ഇനിയും ബിജെപിക്കൊപ്പം വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

Latest Videos

സുല്‍ത്താൻ ബത്തേരിയെ ​ഗണപതിവട്ടമാക്കുമെന്ന് ഒന്നും അറിയാതെ പറഞ്ഞതല്ല, അത് ജനം അം​ഗീകരിച്ചതാണ് സുല്‍ത്താൻ ബത്തേരിയിലെ വോട്ട് വർധനവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി തകർക്കാനാണ് മത്സരമെന്നാണ് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രചാരണം. എന്നാല്‍, സമയത്ത് ഞങ്ങൾ കാര്യങ്ങൾ പഠിച്ചു, അടുത്ത തെരഞ്ഞെടുപ്പിൽല ആറു മണ്ഡലത്തിൽ വിജയിക്കുന്ന തരത്തിൽ ബിജെപിയുടെ വോട്ട്ഷെയർ കൂടി. കഴിഞ്ഞ 2 വർഷത്തെ ഹോം വർക്കിന്‍റെ ഫലമാണ് ഇത്തവണത്തെ വിജയത്തിന് കാരണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ  മോദിജിയുടെ ക്യാംപെയിൻ ഫലം കണ്ടു. അത് കൂടാതെ നല്ല സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞതും വോട്ട് വിഹിതം വർദ്ധിക്കാനും സീറ്റ് കേരളത്തിൽ കിട്ടുന്നതിനും സഹായിച്ചെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

'അടുക്കും ചിട്ടയുമുള്ള ആഘോഷം മതി'; ഷാഫിയുടെ റോഡ‍് ഷോയിൽ വനിതാ ലീഗ് പ്രവർത്തകരെ വിലക്കി ലീഗ് നേതാവ്, ഓഡിയോ

 

 

click me!