മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നു, വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പറയാനുള്ളതെന്ത്: പി.ജയരാജൻ

By Web Team  |  First Published Jun 20, 2023, 3:04 PM IST

ഈ കാര്യം മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റ് ആണ് സുധാകരൻ. മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയിൽ എന്താണ് പറയാനുള്ളതെന്നും ജയരാജൻ ചോദിച്ചു. 


കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഎം നേതാവ് പി ജയരാജൻ. കെ സുധാകരൻ പൊതു പ്രവർത്തകർക്കുണ്ടാവേണ്ട ജാഗ്രത പാലിച്ചില്ലെന്ന് പി ജയരാജൻ പറഞ്ഞു. ഈ കാര്യം മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റ് ആണ് സുധാകരൻ. മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയിൽ എന്താണ് പറയാനുള്ളതെന്നും ജയരാജൻ ചോദിച്ചു. 

എസ്എഫ്ഐക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് ചിത്രികരിക്കുകയാണ്. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാർഥി പ്രസ്ഥാനത്തെ പ്രതികൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നത്. സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും സുധാകരൻ പറയട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. 

Latest Videos

പൊതുപ്രവർത്തകർക്ക് ജാഗ്രത വേണം, സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ എഐസിസി നേതൃത്വം ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രൻ

മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പോക്സോ കേസിലും സുധാകരന്റെ മൊഴിയെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സുധാകരനും രം​ഗത്തെത്തിയിരുന്നു. 

'കുബുദ്ധിക്ക് പിന്നിൽ റസ്‌തോയും ശശിയും', ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ലെന്നും കെ സുധാകരന്‍

click me!