'മുഖ്യമന്ത്രിയെ കാണാനായതില്‍ സന്തോഷം'; സത്യപ്രതിജ്ഞ ചടങ്ങിന് സുബൈദയും

By Web Team  |  First Published May 20, 2021, 6:52 PM IST

മുഖ്യമന്ത്രിയെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് സുബൈദ മാധ്യമങ്ങളോട് പ്രതികരിച്ചു. പറ്റിയ സമയമല്ലാത്തതിനാല്‍ മുഖ്യമന്ത്രിയോട് സംസാരിക്കാനായില്ലെന്നും ഇനിയെന്തെങ്കിലും കൈയില്‍ കിട്ടിയാല്‍ സംഭാവനയായി നല്‍കുമെന്നും അവര്‍ പറഞ്ഞു.
 


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സുബൈദയും സാക്ഷിയായി. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന നല്‍കിയതിലൂടെ പ്രശസ്തയായ വനിതയാണ് സുബൈദ.  മുഖ്യമന്ത്രിയെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് സുബൈദ മാധ്യമങ്ങളോട് പ്രതികരിച്ചു.

പറ്റിയ സമയമല്ലാത്തതിനാല്‍ മുഖ്യമന്ത്രിയോട് സംസാരിക്കാനായില്ലെന്നും ഇനിയെന്തെങ്കിലും കൈയില്‍ കിട്ടിയാല്‍ സംഭാവനയായി നല്‍കുമെന്നും അവര്‍ പറഞ്ഞു. എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകട്ടെയെന്നും സുബൈദ പറഞ്ഞു. തന്റെ സമ്പാദ്യമായ രണ്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കണ്ണൂര്‍ സ്വദേശി ജനാര്‍ദ്ദനനെയും ചടങ്ങിന് ക്ഷണിച്ചിരുന്നു. എന്നാല്‍, കൊവിഡ് പ്രശ്‌നം കാരണം അദ്ദേഹം എത്തിയില്ല.

Latest Videos

undefined

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!