കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

By Web Team  |  First Published Sep 27, 2024, 1:57 PM IST

ഇന്നലെയാണ് ഇരുവിദ്യാർത്ഥികളെയും കാണാതായത്. 
 


കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ  പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരുവിദ്യാർത്ഥികളെയും കാണാതായത്. 

Latest Videos

click me!