നിയമ പോരാട്ടം ഫലം കണ്ടു; വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ പുനർവിന്യസിച്ചു

By Web Team  |  First Published Aug 18, 2020, 9:40 PM IST

33 വീതം വിദ്യാർത്ഥികളെ തൊടുപുഴ ബിലീവേഴ്‌സ് ചർച്, കാരക്കോണം സി.എസ്.ഐ, വയനാട് ഡി. എം വിംസ് കോളേജുകളിലേക്കാണ് പുനർവിന്യാസിച്ചത്.


തിരുവനന്തപുരം: ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ ഏക എംബിബിഎസ് ബാച്ച് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇവരെ മറ്റ് മൂന്ന് കോളേജുകളിലായി പുനർവിന്യസിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. 33 പേരെ വീതം തൊടുപുഴ ബിലീവേഴ്സ് ചർച്ച്, കാരക്കോണം സിഎസ്ഐ, വയനാട് ഡിഎം വിംസ് മെഡിക്കൽ കോളേജുകളിലേക്കാണ് മാറ്റിയത്.

2015-16 ൽ പ്രവേശനം നേടിയ ഏക ബാച്ച് വിദ്യാർത്ഥികൾക്ക് ഒന്നര വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് തുടർ പഠന അവസരം ലഭിച്ചത്. ഫീസടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്ത് ഈ മാസം 27 ന് മുൻപ് പ്രവേശനം നൽകണം. കോളേജിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ വർക്കല എസ്.ആർ മെഡിക്കൽ കോളേജിന് വിദ്യാർത്ഥി പ്രവേശനത്തിന് പിന്നീട് മെഡിക്കൽ കൗൺസിൽ അനുമതി നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയിലായത്. വിദ്യാർത്ഥികളെ മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Latest Videos

click me!