ഹോസ്റ്റലില്‍ നിന്ന് വീണ് വിദ്യാർത്ഥിനിയുടെ മരണം; സംഭവത്തെക്കുറിച്ച് വിശദീകരണവുമായി കോളേജ് മാനേജ്മെന്റ്

By Web Desk  |  First Published Jan 5, 2025, 4:41 PM IST

എറണാകുളം പറവൂർ ചാലാക്കയിൽ ഹോസ്റ്റലിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്മെന്റ്. 


കൊച്ചി: എറണാകുളം പറവൂർ ചാലാക്കയിൽ ഹോസ്റ്റലിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്മെന്റ്. കൈവരിക്ക് മുകളിൽ ഇരുന്നു ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്‍മെന്റ് വാർത്താ കുറിപ്പിലൂടെ നൽകുന്ന  വിശദീകരണം. 

ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത്ത് ഷഹാനയാണ് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. രാത്രി 11 മണിക്കാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്. പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. 

Latest Videos

ഏഴ് നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു  കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു.  ജിപ്സം ബോർഡ് തകർത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്. സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്.

click me!