ഓൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജം, സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ

By Web Team  |  First Published Jun 17, 2020, 10:57 AM IST

41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. 


കൊച്ചി: സംസ്ഥാനം ഓൺലൈൻ ക്ലാസ്സുകൾക്ക് പൂർണസജ്ജമെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. 872 വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇതിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഇവർക്ക് ഓൺലൈൻ ക്ലാസ്സുകൾ റെക്കോർഡ് ചെയ്തു എത്തിക്കും. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. 

ട്രയൽ ക്ലാസ്സുകളിലെ പോരായ്മകൾ പരിഹരിക്കും, രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ

Latest Videos

undefined

കൊവിഡ് വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകള്‍ തുറക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം ഓൺലൈൻ ക്ലാസുകള്‍ ആരംഭിച്ചത്. ജൂൺ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യമില്ലാതിരുന്നതിനാൽ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു ആദ്യ ആഴ്ചകളിൽ നടന്നത്. രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞ ജൂൺ 15 നാണ് വിക്ടേഴ്സ് ചാനലിൽ ആരംഭിച്ചത്. ഉറുദു, അറബി, സംസ്കൃതം, ക്ലാസുകൾ കൂടി രണ്ടാം ഘട്ടത്തിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ എട്ടരമണി മുതൽ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസുകള്‍ നടക്കുക. 

 

 

 

click me!