തിരുവനന്തപുരം: സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിൽ ധവള പത്രമിറക്കി പ്രതിപക്ഷം . ഇതു വരെ ഇല്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാനത്തെ സാമ്പത്തിക മേഖലയിൽ നിലവിലുള്ളതെന്ന് പ്രതിപക്ഷം ധവളപത്രത്തിൽ വിശദീകരിക്കുന്നു. ധൂർത്തും അഴിമതിയും പെരുകുകയാണ്. ക്യാബിനറ്റ് റാങ്കുള്ള അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നു. പ്ലാൻ ഫണ്ട് പകുതിയോളം വെട്ടിക്കുറച്ചതിനാൽ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് തദ്ദേശ ഭരണ സ്ഥാനങ്ങളിൽ ഉള്ളതെന്നും ധവളപത്രമിറക്കിയ പ്രതിപക്ഷ നേതാക്കൾ തിരുവനന്തപുരത്ത് ആരോപിച്ചു.
ജി എസ് ടി ഇനത്തിൽ മാത്രം പിരിച്ചെടുക്കാനുള്ളത് പതിനാലായിരം കോടി രൂപയാണ്. നികുതി വകുപ്പിൽ നാൽപ്പതിനായിരത്തോളം ഫയൽ തിരുമാനമാകാതെ കിടക്കുന്നുണ്ട്. നികുതി പിരിവിൽ വലിയ അനാസ്ഥയാണ് നിലവിലുള്ളതെന്നും നികുതി വകുപ്പ് തന്നെ ഒരു കോക്കസിന് കീഴിലാണെന്നും പ്രതിപക്ഷം ആരോപിച്ചു . ധനമന്ത്രിയെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ അദൃശ്യ കരങ്ങളാണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി .