അമിത മദ്യപാനം, അച്ചടക്കമില്ലായ്മ, കേസ് അന്വേഷണത്തിൽ വീഴ്ച; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ നടപടി, സസ്പെന്‍ഷൻ

By Web Team  |  First Published Sep 22, 2024, 11:44 PM IST

ഡിവൈഎസ്‌പിയ്ക്കെതിരായ സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ട് നേരത്തെ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് കൈമാറിയിരുന്നു


ആലപ്പുഴ: ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി വി രാജീവിനെ സർവീസിൽനിന്ന്‌ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ്‌ മേധാവിയുടേതാണ്‌ നടപടി. ഡ്യൂട്ടിയിൽ അച്ചടക്കമില്ലായ്മ , അമിത മദ്യപാനം, ജോലിയിൽനിന്ന്‌ അനധികൃതമായി വിട്ടുനിൽക്കൽ, കേസന്വേഷണത്തിൽ വീഴ്‌ച വരുത്തൽ എന്നിവ ചൂണ്ടിക്കാണിച്ചാണ് നടപടി.

ഡിവൈഎസ്‌പിയ്ക്കെതിരായ സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ട് നേരത്തെ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് കൈമാറിയിരുന്നു. ആറ് മാസം മുമ്പുണ്ടായ വാഹനാപകടത്തെ തുടർന്ന് രാജീവ്‌ അവധിയിലായിരുന്നു. ജോലിയിൽ വീണ്ടും പ്രവേശിച്ച ശേഷം മതിയായ കാരണമോ അനുമതിയോ ഇല്ലാതെയും നിയമാനുസരണം ലീവിന് അപേക്ഷിക്കാതെയും ജോലിക്ക്‌ ഹാജരാകാതെ ഇരുന്നതിനെ തുടർന്നായിരുന്നു രഹസ്യ അന്വേഷണം. 

Latest Videos

കാസ‍ർകോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

ആലപ്പുഴയിലും വയനാട്ടിലും പൊലീസ് ഉദ്യോഗസ്ഥ‍ർ വീട്ടിൽ മരിച്ച നിലയിൽ

 

click me!