തുടങ്ങിയത് 17-ാം വയസിൽ, കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ കേസ്; ആളെ കിട്ടിയിട്ടും ആഭരണങ്ങൾ കണ്ടെത്താനായില്ല

By Web Team  |  First Published Nov 2, 2024, 5:27 AM IST

മറ്റൊരു സ്ഥലത്തെ മോഷണ ശ്രമത്തിനിടെ പിടിയിലായപ്പോഴാണ് ഇതിന് മുമ്പ് നടത്തിയ മോഷണങ്ങളുടെ കാര്യം യുവാവ് വെളിപ്പെടുത്തിയത്.


ആലപ്പുഴ മുല്ലക്കലിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മധ്യപ്രദേശ് സ്വദേശി ധൻരാജ് യദുവംശിയെയാണ് ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൂന്ന് മാസം മുൻപ് 16 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയെ കൈനടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്

കടയുടെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് എട്ട് കിലോ ഗ്രാം വെള്ളി ആഭരണങ്ങളും ആറ് ലക്ഷം രൂപ വിലവരുന്ന സ്വർണംപൊതിഞ്ഞ ആഭരണങ്ങളുമായിരുന്നു പ്രതി മോഷ്ടിച്ചത്. മോഷണ ശേഷം കടന്നുകളഞ്ഞ പ്രതിയെ കൈനടിയിൽ നിന്നും മറ്റൊരു മോഷണ ശ്രമത്തിനിടെ കൈനടി പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് നഗരത്തിലെ മോഷണത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മധ്യപ്രദേശുകാരനായ പ്രതി ധൻരാജ് യദുവംശി പതിനേഴാം വയസുമുതൽ മോഷണക്കേസുകളിൽ പ്രതിയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും ചെങ്ങന്നൂരിലും മോഷണക്കേസുകളിൽ പ്രതിയാണ്. എന്നാൽ പ്രതി മോഷ്ടിച്ച ആഭരണങ്ങള്‍ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണത്തിൽ ഇത് കണ്ടെത്താനാകുമെന്നാണ് കരൂതുന്നത്. ഇയാള്‍ക്കൊപ്പം കൂടുതൽ ആളുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!