എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തും

By Web Team  |  First Published May 20, 2020, 10:57 AM IST

പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. സർവകലാശാല പരീക്ഷകളും മാറ്റും.


തിരുവനന്തപുരം: അനിശ്ചിതങ്ങൾക്കൊടുവിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ജൂണിലേക്ക് മാറ്റി. സർവകലാശാല പരീക്ഷകളും മാറ്റും. ലോക്ഡൗൺ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രം കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറായത്. 

ആശങ്കക്കൊടുവിൽ പരീക്ഷകൾ മാറ്റി. നാലാംഘട്ട ലോക്ഡൗണിന്റെ പ്രഖ്യാപനത്തിൽ ഈ മാസം 31 വരെ രാജ്യത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. എന്നാൽ, പരീക്ഷ 26ന് തന്നെ നടത്താനുള്ള തീരുമാനവുമായി കേരളം മുന്നോട്ട് പോയി.  ലോക്ഡൗൺ കാലത്ത് പരീക്ഷ നടത്തുന്നതിലെ ആശങ്ക ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പടെ അറിയിച്ചു. പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷവും തിയതി മാറ്റണമെന്ന് രക്ഷിതാക്കളും അധ്യാപക വിദ്യാർത്ഥിസംഘടനകളും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഉറച്ച് നിന്നു. വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശവും മുഖ്യമന്ത്രി തള്ളി.

Latest Videos

ഇതിനിടെയാണ് ഈ സമയത്ത് പരീക്ഷ നടത്തരുതെന്ന കർശനനിലപാട് കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ അതൃപ്തിയാണ് പരീക്ഷ മാറ്റിവയ്ക്കാൻ കാരണം  മാത്രമല്ല കൂട്ടികളുടെ പരാതികളും ഗൾഫിലും ലക്ഷിദ്വീപിലും പരീക്ഷ നടത്തുന്നതിലെ പ്രായോഗിക പ്രശ്നവും മന്ത്രിസഭാ പരീഗണിച്ചു. സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചാലുള്ള തിരിച്ചടി കൂടി കണത്തിലെടുത്താണ് പിൻമാറ്റം. പരീക്ഷ നടത്തുന്നതിനായി ജൂൺ ആദ്യവാരം കേന്ദ്രസർക്കാർ പ്രത്യേക മാനദണ്ഡം പുറത്തിറക്കുമെന്ന ഉറപ്പിലാണ് തീയതി മാറ്റിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എതായാലും സർക്കാരിന്റെ പലതരത്തിലുള്ള തീരുമാനം കാരണം വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ മാനസികസംഘർഷമാണ് അനുഭവിച്ചത്.

 

click me!