എസ്എസ്എൽസി പരീക്ഷ ഫലമെത്തി! 4 മണിമുതൽ ഈ വെബ്സൈറ്റുകളിൽ ഫലമറിയാം! സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 6 വരെ

By Web Team  |  First Published May 8, 2024, 3:40 PM IST

ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. 


തിരുവനന്തപുരം: 2023-2024 വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. വൈകിട്ട് 4 മണി മുതൽ വിവിധ വെബ്സൈറ്റുകളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഫലമറിയാം. 99.69 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയിരിക്കുന്നത് കോട്ടയം ജില്ലയാണ് 99.92%. ഏറ്റവും കുറവ് തിരുവനന്തപുരം 99.08%. മെയ് 9 മുതൽ 15 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തി. 

1. https://pareekshabhavan.kerala.gov.in

Latest Videos

undefined

2. www.prd.kerala.gov.in

3. https://sslcexam.kerala.gov.in

4. www.results.kite.kerala.gov.in


 

click me!