ശബരിമല ദര്‍ശനത്തിന് സ്പോട്ട്ബുക്കിംഗ് വേണം,ദേവസ്വംമന്ത്രിക്ക് ഡെപ്യൂട്ടിസ്പീക്കർ ചിറ്റയംഗോപകുമാറിന്‍റെ കത്ത്

By Web TeamFirst Published Oct 14, 2024, 2:50 PM IST
Highlights

ഓൺലൈൻ ബുക്കിംഗ് മാത്രമാക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും.

തിരുവനന്തപുരം; ശബരിമലയില്‍ ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ കത്ത് നൽകി .ഓൺലൈൻ ബുക്കിംഗ് മാത്രമാക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും.വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുന പരിശോധിക്കണമെന്ന് ചിറ്റയം ഗോപകുമാർ കത്തില്‍ പറഞ്ഞു

സ്പോട്ട് ബുക്കിംഗിനായി  തെരുവിൽ പ്രതിഷേധം  തുടങ്ങിയിട്ടും  എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോർഡിന് . വെർച്വൽ ക്യൂ മാത്രമായിരിക്കുമോ സ്പോട്ട് ബുക്കിംഗ് ഉണ്ടാകുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഭക്തർക്ക് മടങ്ങേണ്ടിവരില്ലെന്ന മറുപടിയാണ് ദേവ്സവം ബോ‍ഡ് പ്രതിഡന്റ് നൽകുന്നത്

Latest Videos

സർക്കാർ നിലപാടിനെതിരെ സിപിഐ മുഖപത്രം ശക്തമായ എതിർപ്പുമായി രംഗത്ത് വന്നു. ദുശ്ശാഠ്യം ശത്രു വർഗം  ആയുധമാക്കുമെന്നും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും ജനയുഖം രംഗത്ത് വന്നു. സ്പോട് ബുക്കിംഗ് വേണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു

click me!