അൻവർ ഇനി പ്രത്യേക ബ്ലോക്കിൽ, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ ഇരിപ്പിടം; അറിയിച്ച് സ്പീക്കർ

By Web Team  |  First Published Oct 8, 2024, 8:59 PM IST

നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പി വി അൻവറിന്‍റെ കത്തില്‍ മറുപടി നൽകി സ്പീക്കർ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക കസേര അനുവദിക്കുമെന്ന് മറുപടി


തിരുവനന്തപുരം: പി വി അൻവര്‍ എംഎല്‍എയുടെ നിയമസഭ സീറ്റിൽ മറുപടി നൽകി സ്പീക്കർ എ എൻ ഷംസീർ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. നിയമസഭയിൽ പി വി അൻവറിൻറെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അൻവറിൻ്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടക്കാകും ഇനി അൻവറിൻ്റെ പുതിയ സീറ്റ്. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമായിരുന്നു പിവി അൻവറിന്‍റെ നിലപാട്. നാളെ നിയമസഭയിൽ പോകുമെന്നാണ് പി വി അൻവര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. 

Latest Videos

undefined

Also Read: 'സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു'; പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!