ഓണക്കാലത്ത് വ്യാജ മദ്യ വിൽപനയും അനധികൃത മദ്യ വിൽപനയും തടയാൻ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപക പരിശോധനകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 70 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശി അജിത്താണ് എക്സൈസിന്റെ പിടിയിലായത്.
തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ ബിനു, മണികണ്ഠൻ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്,ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനിരാജ് എന്നിവരും ഉണ്ടായിരുന്നു.
undefined
അതേസമയം മറ്റൊരു സംഭവത്തിൽ കാസർഗോഡ് ചാരായം നിർമ്മിക്കുന്നതിനായി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തയ്യാറാക്കി സൂക്ഷിച്ചിരുന്ന 800 ലിറ്റർ കോട കണ്ടെടുത്തു. കാസർഗോഡ് എക്സൈസ് ഇന്റലിജൻസ് ബ്യുറോ ഇൻസ്‌പെക്ടർ പ്രമോദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് ഇൻസ്പെക്ടർ ജോസഫ്. ജെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഐ.ബി ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിജോയി, ശ്രീനിവാസൻ, സുരേശൻ, രാജീവൻ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംജിത്ത്, കണ്ണൻ, കുഞ്ഞി, ഷംസുദ്ദിൻ എന്നിവരും കാസർഗോട് നടന്ന പരിശോധനയിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം