മൂന്ന് ദിവസത്തിനകം കുടിവെള്ള പ്രതിസന്ധി പരിഹരിക്കാണമെന്നാണ് കമ്മീഷൻ്റെ നിർദ്ദേശം. പാലക്കാട് ട്രൈബൽ ഓഫീസർക്കും മലമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പാലക്കാട്: മലമ്പുഴ ആനക്കല്‍ കോളനിയിലെ ആദിവാസികളുടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി. കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങൾ ഡാമിൽ കുഴികുത്തി വെള്ളം ശേഖരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ സംസ്ഥാന പട്ടിക ജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ടു. മൂന്ന് ദിവസത്തിനകം കുടിവെള്ള പ്രതിസന്ധി പരിഹരിക്കാണമെന്നാണ് കമ്മീഷൻ്റെ നിർദ്ദേശം. പാലക്കാട് ട്രൈബൽ ഓഫീസർക്കും മലമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
മലമ്പുഴ ആനക്കല്‍ കോളനിയിലെ ആദിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കഴിഞ്ഞ ജലദിനത്തില്‍ പുറത്തുവിട്ടത്. നാല്പതോളം കുടുംബങ്ങള്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കുഴികുത്തിയാണ് കുടിക്കാൻ വെള്ളമെടുക്കുന്നത്. കുടിശ്ശിക വന്നതിനെത്തുടര്‍ന്ന് വൈദ്യുതി വിശ്ചേദിച്ചതിനാല്‍ കോളനിയിലെ കുഴല്‍കിണറില്‍ നിന്ന് മോട്ടറടിക്കായിരുന്നില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, വിഷയത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷൻ ഇവരുടെ വൈദ്യുതി കുടിശ്ശിക അടച്ച് കുടിവെള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് നിർദ്ദേശിച്ചിച്ചു.
undefined
കൊവിഡ് കാലമെത്തിയതോടെ കോളനിക്കാർക്കും പണിയില്ലാതായി. കുഴല്‍ കിണറില്‍ നിന്ന് മോട്ടറടിച്ച കറണ്ട് ബില്ല് പെരുകി പെരുകി വലിയൊരു തുകയായി. ആതോടെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഫ്യൂസൂരി കൊണ്ട് പോവുകയായിരുന്നു. പിരിവെടുത്ത് കുറച്ചടച്ചു. ബാക്കി അറുപത്തയ്യായിരം രൂപ കൂടി നൽകാനുണ്ടിരിരുന്നു. സഹായത്തിനായി മലമ്പുഴ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും കറണ്ട് ബില്ലടക്കാതെ വഴിയില്ലെന്നാണ് ഭരണസമിതിയുടെ മറുപടി. കുടിശ്ശിക അടച്ച് പ്രശ്നം പരിഹരിച്ചശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നും എസ് സി - എസ് ടി കമ്മീഷന്‍ ട്രൈബല്‍ ഓഫീസറോടും പഞ്ചായത്ത് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read : ഒരു വര്‍ഷം നിങ്ങള്‍ കുടിവെള്ളത്തിന് എന്ത് വില കൊടുക്കുന്നുണ്ട്?
Also Read : വരൾച്ച കാരണം കർഷകർ ആത്മഹത്യ ചെയ്‍ത നാടിനെ ജലസംരക്ഷണത്തിലൂടെ കരകയറ്റിയ യുവാവ്